ഖദീജാ മുംതാസിന്റെ ‘ബർസ’ വായിക്കുമ്പോൾ മക്കയിലോ, മദീനയിലോ ഉള്ള മുത്തവ്വമാരുടെ നേരെ ഇങ്ങനെ സ്ത്രീകൾ പ്രതികരിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഇന്നത്തെ പത്രവാർത്തകളിൽ ഞെട്ടിച്ചതെന്ന് പറയാവുന്ന ഒന്നാണ്
ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു നടക്കുന്നത് (കിടക്കുന്നതല്ല്ല, നടക്കുന്നത് പോലും) സദാചാരലംഘനമായി കരുതി അറസ്റ്റ് ചെയ്യുന്ന ഒരു നാട്ടിൽ ഇങ്ങനെയെങ്കിലും പ്രതികരിച്ച,ഇത്രയെങ്കിലും ചെയ്ത ചെയ്ത ആ സ്ത്രീകളെ അഭിനന്ദിക്കാതെ വയ്യ. പക്ഷെ, തുടർവിചാരണകളിൽ അവർക്കെന്താണ് ശിക്ഷവിധിക്കുകയെന്ന് ആലോചിക്കുമ്പോൾ ആശങ്കകളുമുണ്ട്. എങ്കിലും മുതലിക്കുമാരുടെ മുഖത്ത് പിങ്ക് ജെട്ടികളും, മുത്തവ്വമാരുടെ മുഖത്ത് മൂടുപടങ്ങളും ഊരിയെറിയുന്ന -സ്വയം തിരിച്ചറിഞ്ഞ- സ്ത്രീകളെ അഭിനന്ദിക്കാതെ വയ്യ.
ബർസ എഴുതിയ ഖദീജാ മുംതാസ് 5 വർഷത്തോളം മക്കയിലും, മദീനയിലുമെല്ലാം ഗവണ്മെന്റ് ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
നോവലിലെ ഒരു കഥാസന്ദർഭത്തിൽ രോഗം ബാധിച്ച് ആശുപത്രിയിലെ മെയിൽ വാർഡിൽ കിടക്കുന്ന ഭർത്താവിന്റെ കണ്ട് ഒരു വൈകുന്നേരം കാറിൽ വീട്ടിലെ വേലക്കാരനോടൊപ്പം മടങ്ങുന്ന സ്ത്രീയെ സദാചാരപ്പോലീസ് അറസ്റ്റ് ചെയ്യുന്നത്. വൈകുന്നേരം ഒരു കാറിൽ ഭർത്താവോ, സഹോദരനോ, പിതാവോ, മകനോ അല്ലാത്ത പുരുഷനുമായി യാത്ര ചെയ്തു എന്ന “ഭീകര സദാചാര ലംഘന“ത്തിനാണ്. പോലീസ്റ്റ് സ്റ്റേഷനിൽ വെച്ച് ഒരുപോലെ അപമാനിതരാകുന്ന ആ സ്ത്രീയും-അവർ ഒരു ഡോക്ടറാണ്- വേലക്കാരനും... സൌദി അറേബ്യയിലെ നിയമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയൊക്കെ നടക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു . എന്നാൽ ഈ പത്രവാർത്ത കണ്ടതോടെ സത്യമാണെന്ന് മനസിലായി; മാത്രമല്ല മൂടുപടമറവിൽ നിന്ന് മുഖം തെളിച്ച് സ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയെന്നും.(ബർസയെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് കരുതി കുറെ കാലമായി പാതിയിൽ ഡ്രാഫ്റ്റ് ആക്കിവെച്ചതാണ് താഴെ കാണുന്നത്. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് അത് പോസ്റ്റുന്നത്. )
“ബർസ എന്നാൽ മുഖം തുറന്നിട്ടവൾ എന്നാണർത്ഥം. ഖദീജാ മുംതാസിന്റെ ഈ നോവലിലെ നായിക മുഖം തുറന്നിട്ടവളാണ്. ഈ മുഖം തുറന്നിടലിലൂടെ മനസു തന്നെ തുറന്നിടാനാണ് സബിത ആഗ്രഹിക്കുന്നത്. തുറന്നിട്ട മനസുമായി ഇസ്ലാമിലൂടെ ഒരു യാത്ര നടത്തുകയാണ് സബിത ചെയ്യുന്നത്”
- പുസ്തകത്തിന്റെ പിൻകുറിപ്പ്
പുസ്തകത്താളുകളിലൂടെ….
*
ഹറമിൽ നമസ്ക്കാരത്തിനു മുട്ടുകുത്തുമ്പോൾ സ്ത്രീകളും പുരുഷന്മാരും സംഘങ്ങളായി വേർതിരിഞ്ഞു നിൽക്കുമെങ്കിലും കഅബയ്ക്കു ചുറ്റുമുള്ള എഴുവട്ടം നീളുന്ന തവാഫിൽ അത്തരം വേർത്തിരിവില്ല.അതു പ്രായോഗികവുമല്ല. കുടുംബം ഒന്നിച്ച് കൂട്ടംതെറ്റിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചാണ് പ്രദക്ഷിണം ചെയ്യുക. സദാചാരസംരക്ഷകനായ ‘മുതവ’ കൂർപ്പിച്ചകണ്ണുകളോടെ, സദാ ജാഗരൂകനായി കഅബയ്ക്കു ചുറ്റും വിശ്വാസികളുടെ വലയത്തിനകത്തായി റോന്തുചുറ്റുന്നുണ്ടായിരിക്കും. മറൂൺ കള്ളികളുള്ള ശിരോവസ്ത്രത്തിന്റെ വലയത്തിനകത്തും നീണ്ടതാടിക്കുമിടയിലൂടെ പ്രതിഫലിക്കുന്ന മുഖഭാവങ്ങളിലൂടെ, കണ്ണുകളിലൂടെ, കയ്യിലുള്ള നീളൻ വടിയിലൂടെ വെറും മനുഷ്യരെ നിയന്ത്രിച്ചുകൊണ്ടിരിക്കും. ഒരിക്കൽ സബിതയുടെ നേരെയും നീണ്ടു ആ വടിപ്രയോഗം.
‘യാ ഹരീം , മുഖം മറയ്ക്ക്”
എന്ന ആക്രോശം സബിതയെ ഞെട്ടിച്ചു. പള്ളിപ്പോലീസിന്റെ നരച്ച താടിരോമങ്ങളിലൂടെ വഴിഞ്ഞൊഴുകുന്ന പുച്ഛം. ‘അഴിഞ്ഞാടി നടക്കല്ലേ പെണ്ണേ” എന്നാണ് പറയുന്നതെന്ന് ഞെട്ടിത്തിരിഞ്ഞ സബിതയ്ക്കു തോന്നി. അവളുടെ ആത്മാവിനേറ്റ രണ്ടാം പ്രഹരം. മേക്കപ്പുകളൊന്നുമില്ലാത്ത, മുടിയിഴകൾ ശ്രദ്ധാപൂർവ്വം ഒതുക്കി മറച്ചുകെട്ടിയ, ഒരു കുഞ്ഞിനെപ്പോലെ നിഷ്ക്കളങ്കമെന്ന് റഷീദ് ഇടയ്ക്കിടെ പറയാറുള്ള ഈ മുഖവും മറച്ചുകെട്ടണമെന്നോ! ഇതു കണ്ടു പോയാൽ ഭക്തിയുടെ പാരമ്യത്തിൽ പുണ്യ കഅബയെ വലംവെയ്ക്കുന്ന പുരുഷന്മാരിൽ കാമമിളകുമെന്ന് ഇയാൾ ഭയപ്പെടുന്നോ? സബിതയ്ക്ക് തന്റെ സ്ത്രീ ശരീരത്തെപ്പറ്റി ആദ്യമായി പുച്ഛം തോന്നി. എത്ര നികൃഷ്ടമാണ് സ്ത്രീ ജന്മം! പുരുഷന്റെ വികാരങ്ങൾക്കും സൌകര്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമൊത്ത് ചിട്ടപ്പെടുത്തി വെയ്ക്കേണ്ട രണ്ടാം കിട ആശ്രിതജന്മം. കറുത്ത തട്ടത്തിന്റെ നീണ്ടു കിടക്കുന്ന കോൺ വളച്ച്, മൂക്കിനു കുറുകെയൊരു മറ, സേഫ്റ്റിപിന്നിന്റെ സഹായത്തോടെ തിടുക്കത്തിൽ പിടിപ്പിച്ച് സബിത കുറെ മുന്നിലെത്തിപ്പോയ റഷീദിന്റെ പിന്നാലെ ഏന്തി വലിഞ്ഞു നടന്നു. കൃഷ്ണമണികളെ മറയ്ക്കാനെത്തിയ കണ്ണീരിന്റെ മറയ്ക്കപ്പുറം അമർഷവും, സങ്കടവും തിളയ്ക്കുന്നുണ്ടായിരുന്നു അപ്പോൾ.
**
എന്താണ് സംഭവിച്ചതെന്ന് സബിത തിരിച്ചറിയും മുമ്പേ ദക്തൂർ(ഡോക്ടർ)) ഹാഷിം ഒരു ഇന്തോനേഷ്യക്കാരിയുടെ ചുണ്ടിൽ തേച്ച ലിപ്സ്റ്റിക് ക്രൂരവും, ധൃതവുമായ ഒരു കൈവിരൽ ചലനത്തിലുടെ മായ്ച്ചു കളയുന്നു. ആകെ വിരണ്ടു പോയ അവൾ പെട്ടെന്ന് നെറുകയിലേക്കു മടങ്ങിയിരുന്ന മുഖപടം വലിച്ചു താഴ്ത്തിയിട്ടു. “ഇനിയും ഇതണിയരുത് മനസിലായോ?” ദക്തൂർ ഹാഷിമിന്റെ നിരോധനാജ്ഞ. ലിപ്സ്റ്റിക്കിടുന്നതും, ഒരുങ്ങുന്നതുമൊക്കെ ഒരു സ്ത്രീയുടെ മാത്രം അവകാശം. മെഡിക്കൽ പരിശോദന നടത്തുന്ന ഒരു ഡോൿടർ അതിൽ കൈകടത്തേണ്ട ആവശ്യമെന്താണ്. ഇവിടെ എത്രയോ സ്ത്രീകൾ ലിപ്സ്റ്റിക് മാത്രമല്ല കണ്ണിനുചുറ്റും മസ്ക്കാരയണിഞ്ഞ് , ഐലീനർ കൊണ്ടുള്ള ചമയങ്ങളുമൊക്കെയായാണ് പലപ്പോഴും വരാറുള്ളത്. അപമാനിതയായ ഇന്തോന്യേഷ്യക്കാരി ഇറങ്ങിപ്പോയപ്പോൾ സബിതയ്ക്ക് പറയാതിരിക്കാനായില്ല
“ദക്തൂർ ഹാഷിം, നിങ്ങളീ ചെയ്തതു ശരിയായില്ല. അവൾ ലിപ്സ്റ്റിക്കിടുന്നെങ്കിൽ അതിൽ നിങ്ങൾക്കെന്തു കാര്യം?”
“ദക്തൂറാ, അവളൊരു ഖദ്ദാമയാണ്(മെയ്ഡ് സെർവെന്റ്). അവളുടെ ഭർത്താവ് അവളുടെ കൂടെയില്ല. സ്ത്രീകൾ ഭർത്താക്കന്മാർക്ക് കാണാൻ വേണ്ടി മാത്രമേ ഇങ്ങനെ ചമയങ്ങളണിയാവൂ..”
ഓ അപ്പോൾ അതാണ് കാര്യം. പെണ്ണ് സ്വന്തം ആണിന് കണ്ടും കൊണ്ടും രസിക്കാനുള്ള സ്വകാര്യഭോഗവസ്തു മാത്രമാണെന്ന ഊന്നിയുറപ്പിക്കൽ.
***
ഇറാക്കിലെ കർബലയിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരാണ് നബിയുടെ പേരമകൻ ഹുസൈനും കുടുംബവും. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും കറുത്ത ഒരേട്. അന്ന് കൂട്ടക്കൊലയിൽ നിന്നു രക്ഷപ്പെട്ട ഹുസൈന്റെ സ്വാതന്ത്രദാഹിയായ മകൾ സുകൈന(സക്കീന)യെപ്പറ്റി സബിത ഇന്നലെ വായിച്ചതേയുള്ളൂ. തീഷ്ണമായ ജീവിതാനുഭവങ്ങളാകാം അവളെയൊരു തീപ്പൊരിയാക്കിയതും. നാലോ,അഞ്ചോ വിവാഹം കഴിച്ച് അവൾ പുരുഷ സ്വേച്ഛാദിപത്യപ്രവണതയെ വെല്ലുവിളിച്ചു. അതി സുന്ദരിയും, പണ്ഡിതതുമായ അവളെ മോഹിച്ചെത്തുന്ന പുരുഷന്മാരിൽ നിന്ന് അവൾ വിവാഹത്തിനുമുമ്പ് ബഹുഭാര്യാത്വം വിലക്കുന്ന കരാർ ഒപ്പിട്ടുവാങ്ങി. അവരിൽ ചിലരെ പിന്നീട് വിശ്വാസ വഞ്ചനയ്ക്ക് കോടതി കയറ്റി. വിചാരണവേളയിൽ അവരെയെല്ലാം തൊലിയുരിച്ചുകാട്ടി പരിഹസിച്ചു. പുരുഷന്മാരോട് അവൾ സ്വതന്ത്രമായി ഇടപെട്ടു, തർക്കങ്ങളിൽ അവരെ തറപറ്റിച്ചു. ചരിത്രാന്വേഷികൾ ഗൂഡമായ ആഹ്ലാദത്തോടെ ഖണ്ഡികകളും പേജുകളും സുകൈനയെ വർണ്ണിക്കാൻ മാറ്റിവെച്ചിരിക്കുന്നു. അറബിഭാഷയിൽ അവർ അവളെ “ബർസ” എന്നു വിളിച്ചു. മുഖം മറയ്ക്കാത്തവൾ! തലകുനിക്കാത്തവൾ…ചോദ്യങ്ങൾ ചോദിക്കുന്നവൾ…
****
സുഡാനി സ്ത്രീകൾ വളരെ സൌമ്യരാണ്. പക്ഷേ ഡ്യൂട്ടിക്കെത്തുമ്പോൾ സുഡാനി സ്ത്രീയെ പ്രസവമുറിയിൽ കണ്ടാൽ ഡോക്ടർമാരുടെ ചങ്കിടിയ്ക്കും. എന്റെ ഡ്യൂട്ടി ടൈമിലെങ്ങാനും ഇവൾ പ്രസവിച്ചു കളയുമോ? കാരണം സുഡാനി സ്ത്രീയുടെ പ്രസവമെടുക്കുന എന്നത് അത്ര നിസാരമായ കാര്യമല്ല. 98% സുഡാനി സ്ത്രീകളും കുട്ടിക്കാലത്ത് “ഫീമെയിൽ സർക്കംസിഷൻ” എന്ന കിരാതത്വത്തിനു വിധേയമായവരായിരിക്കും. ബാലികയുടെ ജനനേന്ദ്രിയത്തിലെ പ്രധാനഭാഗങ്ങളായ ലാബിയയും , ക്ലിറ്റോറിസും വളരെ ക്രൂരമായി ചേദിച്ചു കളയുന്നു. അതിനാൽ ജനനേന്ദ്രിയഭാഗം ഇടുങ്ങിയതും, വികലവുമായിരിക്കും. പഴയമുറിവുകൾ ഉണങ്ങിവരുമ്പോൾ മുൻഭാഗത്ത് മൂത്രദ്വാരത്തെ മറച്ചുകൊണ്ട് ഒരു തൊലിപ്പാട വന്നുമൂടിയിട്ടുണ്ടാകും. പ്രസവത്തിൽ കുഞ്ഞിനെ പുറത്തെടുക്കണമെങ്കിൽ ഈ തൊലിപ്പാട മുറിച്ച് ഇരു വശത്തേയ്ക്കും വകഞ്ഞുമാറ്റണം. സാധാരണസ്ത്രീകളിൽ വേണ്ടിവരാറുള്ള “എപ്പിസിയോട്ടമി” എന്ന മുറിച്ചു തുന്നൽ വേറെയും. പ്രസവവമയത്ത് യോനിയിൽ ഉണ്ടാകുന്ന മുറിവുകൾ ശരിയായവിധത്തിൽ പരിശോദിക്കാനോ, തുന്നാനോ അനുവദിക്കത്തവിധം ഇടുങ്ങിയതായിരിക്കും ജനനേന്ദ്രിയദ്വാരം.
*****
51 comments:
മദീനയായാലും മാംഗളൂരായാലും മയാമിയായാലും നീതി ഒന്നാണ്...
ഖദീജാ മുംതാസിന്റെ ‘ബർസ’ വായിക്കുമ്പോൾ മക്കയിലോ, മദീനയിലോ ഉള്ള മുത്തവ്വമാരുടെ നേരെ ഇങ്ങനെ സ്ത്രീകൾ പ്രതികരിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഇന്നത്തെ പത്രവാർത്തകളിൽ ഞെട്ടിച്ചതെന്ന് പറയാവുന്ന ഒന്നാണ്
"മദീനയില്‍ സ്ത്രീകള്‍ സദാചാര പൊലീസ് ഓഫിസ് ആക്രമിച്ചു"
സൌദി അറേബ്യയെന്നാൽ എന്താണെന്നോ, ശ്അരീയത്ത് നിയമെന്നാൽ എന്താണെന്നോ, ഇസ്ലാം എന്ന മതത്തിന്റെ വിശാല ആശയങ്ങൾ എന്താണെന്നോ മനസില്ലാക്കാതെ ഇങ്ങനെ പോസ്റ്റിടല്ലേ ഡിങ്കാ. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സംരക്ഷണം നൽകുന്ന മതമാണ് ഇസ്ലാം എന്ന് നിങ്ങൾ ബുദ്ധിജീവികളുടെയും, ഫെമിനിസ്റ്റുകളുടേയും തലതൊട്ടമ്മയായ മാധവിക്കുട്ടിയെന്ന സുരയ്യ തന്നെ പറഞ്ഞിട്ടില്ലേ. അതവര് നുണ പറഞ്ഞതായിരിക്കും അല്ലേ? പർദ്ദയുടെ ആവശ്യം, സ്ത്രീകൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ, പാലിക്കേണ്ട ചിട്ടവട്ടങ്ങൾ ഒക്കെ ഖുറാനിലും, ശ്അരീയത്തിലുമെല്ലാം എഴുതിവെച്ചിരിക്കുന്നത് വായിച്ചു മനസിലാക്കൂ. പറ്റിയാൽ ഖദീജാമുംതാസിനോടും പറഞ്ഞ് മനസിലാക്കൂ. മാംഗളൂരിൽ ആൺ സുഹൃത്തുക്കളോടൊപ്പം കള്ളുകുടിയ്ക്കാൻ പോയ പെണ്ണുങ്ങളെ രാമസേനക്കാർ പിടിച്ച് തല്ലിയതും, മക്ക-മദീനാ പുണ്യനഗരത്തിൽ സദാചാരനിരീക്ഷകരായ മുത്തവമാരുടെ പ്രവർത്തികളേയും, മയാമി ബീച്ചിൽ ബിക്കിനിയിട്ട് നടക്കുന്ന പെണ്ണുങ്ങളുടെ അഴിഞ്ഞാട്ടത്തേയും താരതമ്യം ചെയ്യാൻ കഴിയുന്നതെങ്ങനെ? അതോ ഡിങ്ക്സ് ജബ്ബാർ മാഷിന് പഠിക്കുകയാണോ :)
നേരിൽ വന്നാൽ സദാചാരവർഗീയമതമൌലികവാദിയെന്ന വിളികേൾക്കുമെന്ന് ഭയന്ന് തൽക്കാലം അനോണി.
നന്നായി ഡിങ്കാ...
സ്വാതിലെ തോന്നിവാസം കണ്ട് ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു..... ഇവര്‍ക്കൊക്കെ എതിരെ ഇങ്ങനെ പ്രതികരിക്കുക തന്നെ വേണം. ആ സ്ത്രീകള്‍ക്ക് എന്റെ ഭാവുകങ്ങള്‍....
ഇത് പോലെ നുണ കഥകള്‍ കൊണ്ട് ഏറ്റവും സദാചാരപൂര്്ണവും സ്വതന്ത്രവും (സ്ത്രീയ്ക്കും പുരുഷനും )സൌഭാഗ്യവും നേടി തരുന്ന ഒരു ജീവിത ശൈലിയെ വിമര്ശിക്കമെന്നു കരുതുന്നത് എത്ര മൌഡ്യമാണന്നു മനസ്സിലാക്കൂ സത്യത്തിലേക്ക് മുഖം തിരിക്കൂ ..
എനിക്കത്ഭുതം തോന്നുന്നു.... മക്കയില്‍ ക.അബക്ക് ചുറ്റും കറങ്ങുമ്പോള്‍ മുഖം മറക്കരുതെന്നത് ഇസ്ളാമിക നിയമമാണ... ബര്‍സക്ക് അതറിയില്ലെന്നോ... എന്നിട്ടാണോ മുസ്ളിം സ്ത്രീയെക്കുറിച്ച് കരയാന്‍ നടക്കുന്നത്... ഇസ്ളാമില്‍ മുഖം മറക്കല്‍ നിര്‍ബന്ധമല്ലെന്ന് വലിയൊരു വിഭാഗം മുസ്ളികള്‍ വേണ്ടതേ ഇല്ലെന്ന് വിശ്വസിക്കുമ്പോള്‍... അതറിയാത്തവളോ ബര്‍സ... പര്ദ്ദയെക്കുറിച്ചാണെങ്കില്, മുകളില്‍ പറഞ്ഞ ഇസ്ളമിലെ അടിസ്ഥാന കാര്യം പോലും അറിയാതെ ഉറഞ്ഞു തുള്ളുന്നവര്ക്കെങ്ങനെ അതു പറഞ്ഞാല്‍ മനസ്സിലാകും... എങ്കിലും നിഷ്പക്ഷമായി ചിന്തിക്കാന്‍ മനസ്സുള്ളവരെ ഞാന്‍ ക്ഷണിക്കുകയാണ് ഇസ്ളാമിനെ ശരിയായി മനസ്സിലാക്കാന്‍ ... അതിനെണ്റ്റെ സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടുക....
സത്യത്തിലേയ്ക്ക് മുഖം തിരിക്കുന്നതിന് അനോണിയാകണമെന്നുണ്ടോ? പേരില്ലാഞ്ഞിട്ടോ അതോ ധൈര്യമില്ലാഞ്ഞിട്ടോ?
സാപ്പി ചെല്ലാ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ 786-786-786 ആണോ?
ഡിങ്കന് , മുത്തവകളെ സ്ത്രീകള്‍ ആക്രമിച്ചു എന്ന സന്തോഷ വാര്‍ത്ത പങ്ക് വച്ചതിന് നന്ദി.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ ഇസ്ലാമിക ഫാസിസ്റ്റുകള്‍ക്കും, ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കും ഒരേ അഭിപ്രായമാണ്. വഹാബി-മൌദൂദിസ്റ്റുകളും, താലിബാനും, ആയൊത്തൊള്ളമാരും, ആര് എസ്സ് എസ്സുകാരും ഒക്കെ അപ്പോ ഒരേ “പരിവാര്‍” അംഗങ്ങള്‍ ആവും.
ഫ്രന്റ്സ്, സനോണീസ് & അനോണീസ്..
അദ്യത്തെ അനോണിയ്ക്ക്,
ഇതെഴുതുമ്പം തന്നെ മാധവിക്കുട്ടിയെ ആരെങ്കിലും കെട്ടിയെഴുന്നെള്ളിക്കും എന്ന് എനിക്ക് തോന്നിയിരുന്നു. തോന്നൽ തെറ്റിയില്ല ആദ്യത്തെ അനോണിയിൽ തന്നെ സുരയ്യ റെഫറൻസ് വന്നു :) സന്തോഷം.
ശ്രീഹരി, പോസ്റ്റ് കണ്ടു. സമാനമായ ആശയമുള്ള പോസ്റ്റിൽ ലിങ്ക് പങ്കു വെച്ചതിന് നന്ദി.
രണ്ടാമത്തെ അനോണി,
കഥകൾ നുണയാണോ? ആണെങ്കിൽ “കൂടെ നടന്നതിന്” സദാചാരപ്പോലീസ് അറസ്റ്റ് ചെയ്ത വാർത്ത - ബർസയിൽ വെറും ഫിക്ഷൻ ആയത് - എങ്ങനെ പത്രത്തിൽ വാർത്തയായി?
സാപ്പി,
ഡിങ്കൻ ഇസ്ലാം മതപണ്ഠിതനൊന്നും അല്ല. വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങളോടുള്ള സാമാന്യപ്രതികരണമാണ് പോസ്റ്റായി ഇട്ടത്. അല്ലാതെ “ഇസ്ലാമിനെയങ്ങ് കരിവാരിത്തേക്കണം“ എന്ന ഒരു ഹിഡൻ അജൻഡയും ഇല്ല ചങ്ങാതി. തെമ്മാടിത്തരത്തിന്, സ്ത്രീകളോടുള്ള അതിക്രമങ്ങൾക്ക് മത-രാഷ്ട്ര വ്യത്യാസങ്ങളില്ല. ദേ ഇങ്ങനേയും പ്രതികരിച്ചിട്ടുണ്ട് , നോക്കൂ.
വടക്കൂടാ, അനോണി പറഞ്ഞാലും ചെവിട്ടിലൂടോടണം എന്നല്ലേ ബ്ലോഗ്ചോല്ല് :)
കദീശാത്താ, ങ്ങ്ള് അതിനിടയിൽ കയറി “തിരുകാൻ” വരരുത്. അനോണികൾ അവർക്ക് പറയാനുള്ളത് പറയട്ടേ. ഇത്താത്ത വെർതേ വയസാം കാലത്ത് ങ്ങനെ ബുദ്ധിമുട്ടണോ?
സാപ്പി, ഏത് മതത്തെക്കുറിച്ച് അറിയാനും ഡിങ്കൻ ഒരുക്കമാണ്. “വി.കഅബ“ പരിസരത്തെ ശിരോ/മുഖവസ്ത്ര നിയങ്ങളെപ്പറ്റി ആധികാരികമായി ഡിങ്കനറിയില്ല. നോവെലിലെ ഭാഗങ്ങളാണ് ക്വാട്ട് ചെയ്ത് വെച്ചത്. ഇനി അങ്ങനെയില്ലെങ്കിൽ അത് എഴുത്തുകാരിയെ അറിയിക്കണമെങ്കിൽ
വിലാസം:
ഡോ. ഖദീജ മുംതാസ്
അസോസിയേറ്റ് പ്രൊഫസര്‍,
ഐ.എം.സി.എച്ച്മെഡിക്കല് കോളേജ്,
കോഴിക്കോട്
(ഡിങ്കൻ മേൽവിലാസം പ്രസിദ്ധപ്പെടുത്തി, സ്വകാര്യത കളഞ്ഞു എന്നൊന്നും ആരും ആരോപിക്കണ്ട. പൊതുമാധ്യമത്തിൽ അവർ നൽകിയിരിക്കുന്ന വിലാസമാണ്)
എല്ലാരോടുമായി..
പർദ്ദയായിരുന്നില്ല എന്റെ വിഷയം. മറിച്ച് സ്ത്രീ അസമത്വത്തിന് മാംഗളൂരും, മയാമിയിലും, മദീനയിലും ഒരു വ്യത്യാസവുമില്ല എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. വൈകുന്നേരമായാൽ “പിതാവ്/പുത്രൻ/ഭർത്താവ്/സഹോദരൻ അല്ലാത്ത ആണുമായി സഞ്ചരിക്കുന്നത്“ സദാചാര ലംഘനമായി കണക്കാക്കുന്നത് ഏത് നഗരമായാലും നിഷേധിക്കപ്പെടുന്നത് നീതിയാണ്. അത് ചോദ്യം ചെയ്ത സ്ത്രീകളോടുള്ള ഐക്യമാണ് രേഖപ്പെടുത്തിയത്.(അവരെയിനി കാത്തിരിക്കുന്നത് ചാട്ടവാറടിയും, കല്ലേറുമാണെങ്കിൽ പോലും)
ഓഫ്.
പർദ്ദ വിഷയത്തിൽ തല്ലേണ്ടവർക്ക് ദേ ഇവിടെ പോകാം http://islamvicharam.blogspot.com/2008/09/blog-post.html
ഓ ഡങ്കാ ... നീ സൌദി കണ്ടിട്ടുണ്ടോ ..
മണ്ട ഡിങ്കാ .......വർഷങ്ങളായി സൌദിയില്‍ ഞാന്‍ ജോലി ചെയ്തു ജീവിക്കുന്നു..
അതിനിടക്ക് ഇതൊന്നു ഞാന്‍ കണ്ടില്ലല്ലോ ,,. അപൂരവ്വങ്ങളായ ചില ഉദാഹരണങ്ങള്‍ എടുത്ത് പറയുന്നത് കണ്ടാല്‍ തോന്നും ഇവിടെയോക്കോ മുഖം മറച്ചിട്ടുണ്ടോ, അതോ പർദ്ദയുണ്ടോ ഇത് ശ്രദ്ദിക്കലാണ് മുതവ്വമാരുടെ ജോലി തോന്നും.
പിന്നെ ഒരു കാര്യത്തില്‍ ഡങ്കന്‍ തെറ്റി പറ്റി.
ഹറമിൽ (കഅബയില്‍) വലയം വെക്കുമ്പോള്‍ (ത്വവാഫ്) മുഖം മറക്കാറില്ല, ചില സാഹചര്യങ്ങളിലോയികെ. അവിടെ മുതവ്വമാരാരും മുഖം മറക്കാന്‍ നിര്ബന്ദിക്കാറുമില്ല.
ദൈവമേ .. നന്ദി.. നന്ദി...
..ഡിങ്കനെങ്കിലും ഉണ്ടല്ലോ സൌദിസ്ത്രീകളുടെ കാര്യങ്ങളില്‍ ശ്രദ്ദിക്കാന്‍.
നാമെത്ര ഭാഗ്യവാന്മാര്...
നൊട്ട്: ഇനി നമുക്ക് സൌദി സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദയെകുറിച്ച് പോസ്റ്റിടാം, എന്ത് കൊണ്ട് അവര്‍ കറുത്ത പര്‍ദ്ദ ധരിക്കുന്നു, അവർക്കെന്താ സാരി ധരിച്ചു കൂടെ .. കൂടെ ജബ്ബാറിനെയും വിളിച്ചോ ?
സൌദി സ്ത്രീകള്‍ ധരിക്കുന്ന അണ്ടര്‍വെയറിനെ കുറിച്ചെഴുതൂ ഡിങ്കാ ......
എല്ലാ മതമൌലികവാദികൾക്കും ഒരേ അജൻഡകളാണുള്ളത് വിമതാ.
മൂന്നാമത്തെ അനോണിക്കുട്ടാ,
ഞാൻ സൌദി കണ്ടില്ലെന്ന് മുകളിലെ കമെന്റുകളിൽ പറഞ്ഞല്ലോ.
ഡിങ്കനെങ്കിലും ഉണ്ടല്ലോ സൌദിസ്ത്രീകളുടെ കാര്യങ്ങളില്‍ ശ്രദ്ദിക്കാന്‍.
ഇല്ലെഡെയ്, ഞാൻ പൊതുവേ എല്ലാ സ്ത്രീകളേയും “ശ്രദ്ധിക്കാറുണ്ട്” സത്യം.
വർഷങ്ങളായി സൌദിയില്‍ ഞാന്‍ ജോലി ചെയ്തു ജീവിക്കുന്നു
സന്തോഷം... എന്നിട്ടും ബന്ധുവല്ലാത്ത ആണിന്റെ കൂടെ നടക്കുന്നതിന് പെണ്ണിനെ അറസ്റ്റുചെയ്യുന്നത് ഇതുവരെ കാണാഞ്ഞത് കഷ്ടമായിപ്പോയീ.
പിന്നെ “ഡങ്കൻ” അല്ല “ഡിങ്കനെ“ന്ന് വിളിക്കണം. ഇല്ലെങ്കിൽ തന്നെ “ഇസഡോറാ ഡങ്കൻ” എന്റ ഭാര്യയായിരുന്നു എന്നൊരു ബൂലോഗകിംവതന്തിയുണ്ട്.
(നിന്നോടൊക്കെ തമാശ പറയാൻ വേണ്ടി ഞാൻ ക്ഷമയുടെ ഏതറ്റം വരെ പോയിരിക്കുമെ എന്ന് ഊഹിക്കാമല്ലോ?)
അനുരഞ്ജനാ, അതെന്താ സൌദിയിലെ പുരുഷന്മാർ തന്നെപ്പോലെ “വിത്ത് ഔട്ട്” ആണോ അവന്മാർക്കില്ലേ ഈ പറഞ്ഞ സാധനം?
ബർസ എഴുതിയ ഖദീജാ മുംതാസിന് മുസ്ലിം മത വിദ്യാഭ്യാസം വേണ്ട വിധത്തില്‍ കിട്ടിയിട്ടീല്ല.
ആ അറിവില്ലായ്മ കൊണ്ടാണ് കഅബ വലയം വെക്കുമ്പോള്‍ മുഖം മറച്ചിട്ടുണ്ടാവുക, പല മറ്റു രാജ്യക്കാരെയും ഇതു പോലെ കാണാരുണ്ട്,
ത്വവാഫ് സമയത്ത് ഇത് കണ്ട് എതെങ്കിലും ഒരു മുതവ്വ മുഖത്ത് നിന്ന് മാത്രം അഴിച്ചിടാന്‍ പറഞ്ഞത് ഈ പാവം അറബി മനസ്സിലാവാത്ത ഖദീജാ മുംതാസിന് തിരിഞ്ഞിട്ടുണ്ടാവില്ല.
"യാ ഹരീം മുഖം മറക്ക്" എന്ന് അവളെ മാത്രം നോക്കി ആരും പറയില്ല....അതിവിടെ നിര്‍ബന്ദമില്ല. വേണമെങ്കില്‍ മറക്കാം അത്രെയുള്ളൂ.
മക്കയില്‍ 4 വര്‍ഷം ജോലി ചെയ്തിട്ടുള്ള അനുഭവത്തില്‍ നീന്ന് മനസ്സിലായത്.
ഇല്ലെഡെയ്, ഞാൻ പൊതുവേ എല്ലാ സ്ത്രീകളേയും “ശ്രദ്ധിക്കാറുണ്ട്” സത്യം.
... ഹി.ഹി. .. ആരാന്റെ പെണ്ണുങ്ങളെ ശ്രദ്ദിക്കുമ്പോള്‍ ആണുങ്ങള് കൈ വെക്കാതെ നോക്കിയാല്‍ ഡിങ്കന്റെ തടിക്ക് നല്ലത്..
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
ഞാന്‍ പറഞ്ഞത്...1- മക്കയില്‍ ക.അബക്ക് ചുറ്റും കറങ്ങുമ്പോള്‍ മുഖം മറക്കരുതെന്നത് ഇസ്ളാമിക നിയമമാണ,2- ഇസ്ളാമില്‍ മുഖം മറക്കല്‍ നിര്‍ബന്ധമല്ലെന്ന് വലിയൊരു വിഭാഗം മുസ്ളികള്‍ വേണ്ടതേ ഇല്ലെന്ന് വിശ്വസിക്കുമ്പോള്‍ ... എന്നാണ ... ഈ രണ്ട് കാര്യത്തിലും പച്ച കള്ളം പറഞ്ഞത് സദുദ്ദേശ്യത്തോടെയല്ല.. എന്നാണ... സൌദിയെക്കുറിച്ച് ഇസ്ളാമിക ന്യായം ഇറക്കാന്‍ ഞാനാളല്ല ... പക്ഷേ ഉന്നയിക്കുന്ന ആരോപണത്തെ കുറിച്ചുള്ള സാമാന്യ ധാരണയില്ലാതെ ഏതോ നോവലിലെ ക്വാട്ടിംഗ് ഉയര്‍ത്തി ഇസ്ളാമിക മൌലികവാദം മെന്ന് ചാടുന്നതിനു മുമ്പ് ശ്രദ്ധിക്കണമെന്ന് മാത്രം... ഇസ്ളാമിനെ കുറിച്ച് പഠിക്കാന്‍ ശരിയായ സ്രോതസ്സുകള്‍ തപ്പുകയാണാദ്യം വേണ്ടത്... ബര്‍സ ശരിയായ സ്രോതസ്സല്ലെന്ന് ... മുകളിലുദ്ധരിച്ചത് തന്നെ ധാരാളമാകേണ്ടതാണു...786 പരിഹസിക്കാന്‍ കൊള്ളാം... പക്ഷേ...
ഫീമെയിൽ സർക്കംസിഷൻ, ഹുസൈന്റെ സ്വാതന്ത്രദാഹിയായ മകൾ സുകൈന ബഹുഭാര്യാത്വം വിലക്കുന്ന കരാർ ഒപ്പിട്ടുവാങ്ങിയത് , ഖദ്ദാമകളോടുള്ള പെരുമാറ്റം ഒക്കെ ആ നൊവലിൽ നിന്ന് ക്വാട്ടിയിട്ടും അനോണികളെണെല്ലാം കഅബയ്ക്കും,മുത്തവയ്ക്കും ചുറ്റും വലം വെച്ച് തീർന്നില്ലേ ഇത് വരെ?
ആരും ആ പത്രവാർത്തയെക്കുറിച്ച് ഒന്നും പറയാത്തതെന്ത്? അടുത്ത ബന്ധുവല്ലാത്തവന്റെ കൂടെ യാത്ര ചെയ്താൽ അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ച് വാ തുറക്കാത്തതെന്ത്?
ഡിയർ “വർമ്മാസ്”, വർമ്മാലയത്തിന്റെ ആസ്ഥാനം അങ്ങ് സൌദിയാണോ? :)
കൈ വെയ്ക്കൽ വർമ്മാ, സ്ത്രീകളെ ശ്രദ്ദിക്കുന്നതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. ചുമ്മാ ഞോണ്ടാനും , തള്ളാനും, വിസിലടിക്കാനും, പള്ള് പറയാനും ചെല്ലാതിരുന്നാൽ മതിയണ്ണാ. ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി തന്നെയാണ് ആണും,പെണ്ണും അണിഞ്ഞൊരുങ്ങുന്നത്.
ആരാന്റെ പെണ്ണുങ്ങളെ ശ്രദ്ധിക്കുമ്പോള്‍ ആണുങ്ങള് കൈ വെക്കാതെ നോക്കിയാല്‍ ഡിങ്കന്റെ തടിക്ക് നല്ലത്..
അതെന്താ കൈ.വെ.വർമ്മേ ഡിങ്കനെ തല്ലാൻ അവർക്ക്(പെണ്ണുങ്ങൾക്ക്) കൈപൊന്തില്ലേ? കൈ പൊന്തുമെന്നും, പോലീസുകാരാൽ പോലും അവർ പെരുമാറുമെന്നുമാണല്ലോ പത്രവാർത്ത? സോ പ്ലീസ്... :)
ഡിയർ പാവപ്പെട്ടവനേ, അനോണിത്തിരക്കിൽ താങ്കളെ ശ്രദ്ധിച്ചില്ല :)
സാപ്പി, ഞാൻ വീണ്ടും പറയുന്നു മതവിദ്വേഷം എന്റെ അജൻഡയിലില്ല. വാർത്ത...വാർത്തയാണ് മുഖ്യം.
ഡിങ്കനോടൊന്നും പറയാനില്ല .. തലയും വാലിലുമില്ലാത്ത ഒരു നോവലിന്റെ ഭാഗവും ഒരു മദീനയും , അതോ മക്ക പോയിട്ട് സൌദി പോലും കാണാത്ത ഒരു വങ്കൻ എഴുതു വിടുന്നു..
ഇനി ഇസ്ലാമെന്താണെന്ന് അറിയാമോ, അതോ ഇസ്ലാമിക ജീവിത രീതി അറിയാമോ ഡിങ്കന്. ഇല്ല എന്ന് ഇത് വായിച്ചാല്‍ മനസ്സിലാക്കാം.
(മുസ്ലിം ആണെന്ന് പേരിട്ടതു കൊണ്ട് കാര്യമില്ല, വിശ്വാസം അനുഷ്ഠിച്ച് ജീവിക്കുന്നവര്‍)
പിന്നെന്തിന് എഴുതുന്നു,അതു കാരണങ്ങള്‍ പലതാകാം, വിഷയമില്ല, ചൊറിച്ചില്‍, മതവിരോധം...നീണ്ടു പോകുന്ന ലിസ്റ്റ് പ്രത്യേകിച്ചും ഇസ്ലം കേറി കളിക്കാന്‍ പറ്റിയ ഒന്ന്,
ഇതിലൂടെ എന്തു ലഭിക്കുന്നു ? അത് ഡിങ്കന് പറയും!!!
അടുത്ത ബന്ധുവല്ലാത്തവന്റെ കൂടെ യാത്ര ചെയ്താൽ അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ച് വാ തുറക്കാത്തതെന്ത്?
ഡിങ്കന് "മഹ്റം" എന്ന് പറഞ്ഞാല്‍ തിരിയുമോ.. ആവോ ...ആര്‍ക്കറിയാം, ഓ അതൊക്കൊ അറിയുന്നവന്നണോ ഇതെഴുതുമോ!!!
സൌദി വർമ്മേ,
മദ്രസയിൽ പോയിട്ടില്ല. പക്ഷെ ഇത് കോവിലകങ്ങളിൽ വർമ്മമാർ തലകൊയ്തിരുന്ന 17,18 നൂറ്റാണ്ടുകളല്ലല്ലോ. അതുകൊണ്ട് പി.വിജയൻ സ്റ്റൈലിൽ “നിങ്ങൾക്കൊരു ചുക്കുമറിയില്ല” എന്ന് പറഞ്ഞൊഴിയാതെ സുഹൃത്തേ.(ഇനി ആരും പിണറായീടെ വാലിൽ തൂങ്ങരുത് പ്ലീസ്). വിവരസാങ്കേതിക വിദ്യ ഒട്ടൊരുപാട് ദൂരം മുന്നൊട്ട് പോയിരിക്കുന്നു.
“മഹ്റം” എന്നൊന്നും പറഞ്ഞ് ആളെ ഞെട്ടിക്കാതെ .
Any woman with whom a man has a relationship (of blood or fosterage) that precludes marriage, is considered a Mahram to him.
Mahram women include his mother, grandmother, daughter, granddaughter, sister, aunt, grandaunt, niece, grandniece, his father's wife, his wife's daughter, his mother-in-law, his foster mother (the one who nursed him), foster sisters, and any foster relatives that are similar to the above mentioned blood relatives as the Prophet (SAW) said, "What is forbidden by reason of kindship is forbidden by reason of suckling."
ഇതിലെന്താണിത്ര ആനക്കാര്യം ഉള്ളതെന്ന് ഉണർത്തിച്ചാൽ കൊള്ളാം.
... പെണ്ണ് സ്വന്തം ആണിന് കണ്ടും കൊണ്ടും രസിക്കാനുള്ള സ്വകാര്യഭോഗവസ്തു മാത്രമാണെന്ന ഊന്നിയുറപ്പിക്കൽ ....
ഓ അപ്പോൾ അതാണ് കാര്യം.
ഇലക്ഷ്നൊന്ന് കഴിയട്ടെ. സ്ത്രികളെ പൊതുസ്വത്തായി പ്രഖ്യാപിക്കാം..
വീട്ടിൽ പോയി എല്ലാ പെണ്ണുങ്ങളെം കൂട്ടി വാ
ഫീമെയിൽ സർക്കംസിഷനെ ക്കുറിച്ചുള്ള വിവരണം, അതു ഒരു ഡോൿടറുടെ അഭിപ്രായം, ഷോക്കിങ്ങായി അനുഭവപ്പെട്ടു.
ഓഫ്:
"വീട്ടിൽ പോയി എല്ലാ പെണ്ണുങ്ങളെം കൂട്ടി വാ" എന്നു പറഞ്ഞവനോട്, നീ അങ്ങോട്ട് വാ..പശൂനെ കുളിപ്പിച്ച് നിർത്തിയേക്കാം എന്ന് പറഞ്ഞ ഒരു കഥയുണ്ട്.
സൂരജ് പറയുന്ന പോലെ............. ഇവിടെയും ബേസിക് ആയിട്ട് മദ്രസ്സാ 1ം ക്ലാസിലെ വെവരമെങ്കിലും വേണമെല്ലോ ..
ഗൂഗിളിയിട്ട് ക്വാട്ടാനല്ല പറഞ്ഞത് .. തലയില്‍ വല്ലതും ഉണ്ടായിട്ടാണോ എഴുതിയതെന്ന് അറിയാനാ ചോദിച്ചത്.
ഇസ്ലാമില്‍ സ്ത്രീകൾക്ക് പുറത്ത് സഞ്ചരിക്കാന്‍ കൂടെ മഹ്റം വേണം. അത് ഇനി ആര് എന്തു പറഞ്ഞാലും മതം അനുശാസിക്കുന്നത് വേണമെന്നാണ്, ( അപ്പോള്‍ സ്വാഭാവികമായും ഇവിടെ അവിടെ ഇങ്ങനെ അങ്ങനെയല്ലല്ലോ എന്നു ചോദിക്കരുത്, ഖുറാന് അതു വ്യക്ത്മായി പറയുന്നുണ്ട്, )
മത പോലിസിന് സംശയം തോന്നിയാല്‍ ആരെയും പിടിക്കും. അത് ഡിങ്കനും ഡാകിനിയായാലും.....
ഇതിന് മുതവ്വയെ പഴി ചാരിയിട്ട് കാര്യമില്ല ഡിങ്കാ.
സൌദിവർമ്മേ,
അപ്പോൾ മഹ്റത്തിന്റെ ഡെഫനിഷൻ - ഗൂഗിളിയിട്ട് കിട്ടിയത്- അല്ലേ മദ്രസകളിൽ പഠിപ്പിക്കുന്നത്? വേറെ വ്യാഖാനം ഉണ്ടോ? എങ്കിൽ ആ മദ്രസാവ്യാഖ്യാനം എടുത്ത് പുറത്തിടൂ.
പിന്നെ , തുലോം തുച്ഛമായ എന്റെ ഐ.ക്യു. അളന്ന് കഷ്ടപ്പെടേണ്ട വർമ്മേ , പുത്തിമാനല്ല.
ഇസ്ലാമില്‍ സ്ത്രീകൾക്ക് പുറത്ത് സഞ്ചരിക്കാന്‍ കൂടെ മഹ്റം വേണം. അത് ഇനി ആര് എന്തു പറഞ്ഞാലും മതം അനുശാസിക്കുന്നത് വേണമെന്നാണ്...മത പോലിസിന് സംശയം തോന്നിയാല്‍ ആരെയും പിടിക്കും.
ബെസ്റ്റ് ന്യായീകരണം :)
നാലാമത്തെ അനോണി,
“വീട്ടിൽ പോയി എല്ലാ പെണ്ണുങ്ങളെം കൂട്ടി വാ“ എന്ന ആഹ്വാനത്തിലുണ്ട് എല്ലാം. കൊണ്ടുവന്നാലും നീയൊന്നും ഒന്നും ചെയ്യില്ല. കാൽ വിരൽ കൊണ്ട് ചേനവരയ്ക്കുന്നവരേയേ കണ്ടിട്ടുണ്ടാകൂ അല്ലാത്തവരും ഉണ്ടെന്ന് പത്രവാർത്ത കണ്ടെങ്കിലും മനസിലാക്കിയാൽ നന്ന്.
സൌദിവർമ്മേ,
അപ്പോൾ മഹ്റത്തിന്റെ ഡെഫനിഷൻ - ഗൂഗിളിയിട്ട് കിട്ടിയത്- അല്ലേ മദ്രസകളിൽ പഠിപ്പിക്കുന്നത്? വേറെ വ്യാഖാനം ഉണ്ടോ? എങ്കിൽ ആ മദ്രസാവ്യാഖ്യാനം എടുത്ത് പുറത്തിടൂ.
പിന്നെ , തുലോം തുച്ഛമായ എന്റെ ഐ.ക്യു. അളന്ന് കഷ്ടപ്പെടേണ്ട വർമ്മേ , പുത്തിമാനല്ല.
ഇസ്ലാമില്‍ സ്ത്രീകൾക്ക് പുറത്ത് സഞ്ചരിക്കാന്‍ കൂടെ മഹ്റം വേണം. അത് ഇനി ആര് എന്തു പറഞ്ഞാലും മതം അനുശാസിക്കുന്നത് വേണമെന്നാണ്...മത പോലിസിന് സംശയം തോന്നിയാല്‍ ആരെയും പിടിക്കും.
ബെസ്റ്റ് ന്യായീകരണം :)
നാലാമത്തെ അനോണി,
“വീട്ടിൽ പോയി എല്ലാ പെണ്ണുങ്ങളെം കൂട്ടി വാ“ എന്ന ആഹ്വാനത്തിലുണ്ട് എല്ലാം. കൊണ്ടുവന്നാലും നീയൊന്നും ഒന്നും ചെയ്യില്ല. കാൽ വിരൽ കൊണ്ട് ചേനവരയ്ക്കുന്നവരേയേ കണ്ടിട്ടുണ്ടാകൂ അല്ലാത്തവരും ഉണ്ടെന്ന് പത്രവാർത്ത കണ്ടെങ്കിലും മനസിലാക്കിയാൽ നന്ന്.
മദീനയില്‍ മുസ്ലിങ്ങളാണെന്നതിനാലും വിശുദ്ദ സ്ഥലമായതിനാലും മത പോലിസിന് കൂടുതല്‍ പ്രാധാന്യം ഉള്ള സ്ഥലങ്ങളാണ്.
(ഇപ്പോള്‍ മാത്രമല്ല മുമ്പും സൌദിയില്‍ പലരെയും പിടിച്ചിട്ടുണ്ട്, കഴിഞ്ഞ വർഷം ഒരു മുസ്ലിം സൌദി-അമേരിക്കന്‍ ബിസിനസുകാരി റിയാദിലെ കോഫി ഷോപ്പില്‍ നിന്നും ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട് ..കൂടെ ആരും (മഹ്റം) ഇല്ലാഞ്ഞിട്ട്.)
ഇത് സൌദിയില്‍ ജീവിക്കുന്നവര്‍ക്ക് എല്ലാവര്ക്കും അറിയാവുന്ന സംഗതിയാണ്,
ഇതേ സമാന ചിന്താഗതിക്കാര്‍ (മക്കയിലും മദീനത്തും) എല്ല്ലയിടത്തും ഉണ്ടാകുമല്ലോ, ഇങ്ങാട്ട് വാടാന്ന് പറഞ്ഞാല്‍ അങ്ങാട്ട് തിരിയുന്ന ഒരോ തല തിരിഞ്ഞ സാധനങ്ങള്‍ ഭൂമിക്ക് ഭാരമായി ജീവിക്കുന്നവര്‍,..
ഈ ഇനത്തില്‍ വരുന്ന ഡിങ്കനെപോലുള്ളവര്ക്ക് ഇമ്മാതിരി കാണുമ്പോളെ ചൊറിയും ... അത് ജനന വൈകല്യമാണ്...
അഞ്ചാമത്തെ അനോണി, നിങ്ങൾ മുത്തവമാർക്ക് വാഴ്ത്തുപാട്ടു പാടൂ. പക്ഷേ , സഹികെട്ട് മുത്തവ്വമാരെ ആക്രമിച്ച സ്ത്രീകളെ ഞാനൊന്ന് അഭിനന്ദിച്ചോട്ടെ പ്ലീസ്.
പിന്നെ കൃത്യമായി എന്റെ വൈകല്യം ഗസ് ചെയ്തതിന് ഡാങ്ക്സ്. അടുത്ത ആൺബന്ധുവില്ലാതെ വീടിവിട്ടിറങ്ങി സഞ്ചരിക്കുന്നത് തലതിരിഞ്ഞപണിയാണെങ്കിൽ ഞാൻ ഉത്താനപാദനാണ് സർ. ഓക്കെ?
കൊള്ളാം ഡിങ്കന്.
നല്ല പ്രതികരണം.
അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിഷേധം ഉയരുക തന്നെ ചെയും. ഇന്നല്ലെങ്കില്‍ നാളെ അടച്ച കണ്ണുകള്‍ തുറക്കാന്‍ പലരും നിര്‍ബന്ധിതരാവുകയും ചെയ്യും.
ആത്മാര്‍ത്ഥമായ ശ്രമമാണിതെങ്കില്‍ , ഈ പോസ്റ്റില്‍ അനോണിമസ് ഓപ്ഷന് ഒഴിവാക്കണം എന്ന് ഒരു അഭ്യര്‍ത്ഥന കൂടി.
അനിൽ,
ഇവിടെ അനോണിയായി വന്ന പലർക്കും നല്ല ഒന്നാന്തരം സനോണി ഐഡീ ഉണ്ടെന്ന് എല്ലാവർക്കും അറിഞ്ഞൂടെ. പക്ഷേ അനോണി ഓപ്ഷൻ ഇല്ലായിരുന്നെങ്കിൽ ഇവർ വരുമായിരുന്നില്ലല്ലോ? ഇത്രമാത്രം അസഹിഷ്ണുക്കൾ മറുപക്ഷത്തുണ്ടെന്ന് നാം അറിയുമായിരുന്നില്ലല്ലോ.. അതാണ് :)
സൌദിയിലെ സ്തീകള്‍ക്ക് ബോധം വെച്ചുവരുന്നെന്ന് പലരും പറയുന്നു. ഞാനിപ്പോഴും പറയുന്നു.. അവര്‍ ഇനിയും ലോകം കാണാനിരിക്കുന്നതേയുള്ളൂ. റിയാദ് മറ്റൊരു ബെയ്ജിങ് ആവാന്‍ ഇനിയുമെത്രയോ കാലം കാത്തിരിക്കേണ്ടി വരും ?
ബ്ലോഗ് വായന തുടങ്ങിയതുമുതലുള്ള അറിവ്:
ഇസ്ലാം മതവും ഖുര്‍ആനും = മൗദൂദി
ഏതെങ്കിലും മുസ്ലിം നാമധേയമുള്ള എഴുത്തുകാരന്/കാരി എഴുതിയ ലേഖനം/ കഥ/ ചിന്ത= മുസ്ലീം/ഇസ്ലാം മത നിയമങ്ങള്‍.
സൗദിയില്‍ എന്തു നടന്നാലും = ഇസ്ലാം
എന്തിന്റ്റേയും അവസാന വാക്ക്= വിക്കി.
ഇസ്ലാമിനെ പറ്റി എന്തെങ്കിലും എഴുതുന്നതിന് മുന്നെ ഖുറാനും സ്കല ഹദീസും മുല്ലമാര്‍ കാച്ചി വിടുന്ന സകല ഫത്വയും ഒക്കെ പഠിച്ചേ പറ്റൂ എന്ന് അറിയില്ലേ ഡിങ്കാ. കാക്കയെ കണ്ടാല്‍ അത് എന്താണ് എന്നറിയാന്‍ ജന്തുശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം വേണം എന്ന് പറയുന്നത് പോലെ.
വേറെ ഒരു സൈസ് വാദവും ഉണ്ട്. ഇന്റര്‍നെറ്റില്‍ തലയറുത്ത് കൊല്ലുന്ന വീഡിയോ ഇറക്കുന്ന താടിക്കാരന്മാരൊന്നും യഥാര്‍ഥ ഇസ്ലാമല്ല അത് കൊണ്ട് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന രീതിയില്‍. സാധാരണക്കാരന് ഊള ഖുറാന് ശരിക്ക് പഠിയ്ക്കാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നതത്രേ.
അങ്ങനെയാണെങ്കില്‍ പിങ്ക് ജെട്ടി ഫെയിം ശ്രീരമസേനയും ഹിന്ദു സംസ്കാരവും തമ്മില്‍ ഒരു ബന്ദ്ധവും ഇല്ലല്ലോ അതേ ലോജിക്ക് പ്രയോഗിക്കുകയാണെങ്കില്‍. (Yeah yeah.. I know. I am not forgetting Islam and logic together is an oxymoron) താലിബാന്റെ പേരില്‍ ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പാടില്ല പക്ഷെ ശ്രീരാമസേനയുടെ പേരില്‍ ആരുടെ നേരെയും കുതിരകയറാം.
‘ഇസ്ലാമിന്റ്റെ അടിസ്ഥാന തത്വങ്ങള്‍ അറിയാതെ’ എന്ന് പലരും പലവട്ടം പലയിടങ്ങളിലായി പല സന്ദര്‍ഭങ്ങളില്‍ ഉപയോഗിയ്ക്കുന്ന്താണ്. ഇവിടെയും മോശമില്ല. That has always been the first line of defense. Good. ഒരു സ്ത്രീയെ അധിഷേപിയ്ക്കുന്നത് കണ്ടാല്‍ അത് എന്താണ് എന്ന് മനസ്സിലാക്കാന്‍ മദ്രസ്സയില്‍ പോകേണ്ട കാര്യമൊന്നും ഇല്ല സുഹൃത്തുക്കളേ. പിന്നെ സൌദിയിലും ഇസ്ലാമിലും പൊതുവേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്, അത് നിങ്ങള്‍ kafirsന് മനസ്സിലാവില്ല എന്ന് പറയാനാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അത് വളച്ച് കെട്ടില്ലാതെ പറയാനുള്ള ആര്‍ജ്ജവം ഉണ്ടാവണം.
Islam protects women. Ha..my foot. Its like saying we are protecting the lion my keeping it in a cage under lock and key.
Off: പോസ്റ്റും കമന്റുസും (ചിലരുടെ സര്‍ക്കസും) കണ്ട് രസിച്ചുവരുമ്പോഴാ കുട്ടന് മേനോന്റെ കടുംവെട്ട്...റിയാദും ബെയ്ജിംഗും..കെട്ടുവിട്ടുപോയി :))
തറവാടി,
സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ച് നമുക്ക് പറയാനുള്ളത് ഇവിടെയും, ഇവിടെയും , ദേ ഇവിടെയും ഒക്കെ മുന്നേ പങ്ക് വെച്ചു കഴിഞ്ഞതാണ്.
മേൽ അഭിപ്രായങ്ങളിൽ നിന്ന് ഞാനും, താങ്കളും ഒരിഞ്ച് പോലും മുന്നോട്ടോ, പിന്നോട്ടോ മാറിയിട്ടില്ല എന്നിരിക്കെ ഇനിയും ഇരുകൂട്ടർക്കും സമയനഷ്ടത്തിനായി ഒരു സംവാദം വേണോ?
പിന്നെ
ഇസ്ലാം മതവും ഖുര്‍ആനും = മൗദൂദി
ഇത് ഞാനുണ്ടാക്കിയ സമവാക്യമല്ല; എന്റെ പോസ്റ്റിൽ അങ്ങനെയൊരു ഉദ്ദേശവും ഇല്ല. സ്ത്രീസ്വാതന്ത്രത്തിന് വിലങ്ങുതടിയിടുന്നത് , അവർക്കുമേൽ കുതിരകയറി സദാചാരപോലീസിംഗ് നടത്തുന്നത് രാമസേനയായാലും, ക്രൈസ്തവസഭയായാലും,മുത്തവയായാലും എന്റെ അഭിപ്രായം ഒന്നാണ്. അതു തന്നെയാണ് പോസ്റ്റിന്റെ ടൈറ്റിലും.
അഞ്ചാമത്തെ അനോണി പരഞ്ഞതിൽ പാതി കാര്യമുണ്ടെങ്കിലും ഇടയ്ക്ക് ‘തിരുകിയ’ ആ അമിതഹൈന്ദവതാച്ചുവകൊണ്ടു തന്നെ നിലപാട് നഷ്ടപ്പെടുത്തുന്നു. ഇനിയിപ്പം “ഓഫ് എന്നാ ആദ്യം ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റ് എന്നിട്ട് മതി ഹറമിലെ കാര്യം അന്വേഷിക്കാൻ” എന്നും പറഞ്ഞ് “ഹരിഹർ നഗർ അനോണി”കൾ ഇപ്പ ഇറങ്ങും.
കുട്ടൻമേനോൻ, ഗുപ്ത്സ് :)
Islam protects women.Its like saying we are protecting the lion my keeping it in a cage under lock and key.
ഇവിടെ അനോണി കവചമണിഞ്ഞ് എത്തിയവരും അല്ലാത്തവരുമായ എല്ലാ ഇസ്ലാം മത വിശ്വാസികളും ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ട വിഷയമാണു മേല്‍ കമന്റില്‍ നിന്നുദ്ധരിച്ചത്. റസൂലിന്റെ കാലം വരെ പുറകോട്ടൊന്നും പോകാതെ സമകാലികമായി ചിന്തിക്കുക. കേരള നാട്ടിലും പുറത്തും പ്രായോഗിക ജീവിതത്തില്‍ സമുദായത്തില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക.
അനോണികള്‍ ഇസ്ളാമിനെകുറിച്ച് സംസാരിക്കാതിരിക്കുന്നതാണു ഇസ്ളാമിനു നല്ലതു... രണ്ടു കാര്യങ്ങള്‍ മാത്രം പറഞ്ഞ് നിര്‍ത്തിയത് പറയുന്നതിലെ സത്യസന്ധതയില്ലായ്മ ചൂണ്ടിക്കാട്ടുക. സത്യസന്ധതയില്ലാത്തവരോട പറഞ്ഞിട്ട് കാര്യമില്ലെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണു...ഞാന്‍ അനോണിയല്ല.... സ്ത്രീ പുറത്തിറങ്ങുമ്പോള്‍ കൂടെ ബന്ധുക്കള്‍ വേണമെന്ന ഇസ്ളാമിണ്റ്റെ നിയമവും അത് സൌദി പോലീസ് നടപ്പാക്കിയതുമാണു ഡിങ്കനു ദേഷ്യം പിടിപ്പിച്ചതെന്നറിഞ്ഞതില് അത്ഭുതം തോന്നുന്നു... എന്തേ ഏത് പെണ്ണും എപ്പോള്‍ വേണമെങ്കിലും പീഢിപ്പിക്കപ്പെടാം എന്ന നിലവിലെ സാഹചര്യം ഡിങ്കന് മാത്രം അറിയാതെ പോയതെന്തു കൊണ്ട്... എന്തു തന്നെ പറഞ്ഞാലും ലോകത്ത് ഏറ്റവും കുറച്ച് സ്ത്രീ പീഢനം നടക്കുന്ന രാജ്യമെന്ന ബഹുമതി സൌദിക്കാണെന്നത് നിഷേധിച്ചിട്ടെന്ത് കാര്യം... പ്രസ്തുത നിയമം സ്തീയുടെ സുരക്ഷക്ക് വേണ്ടിയാണെന്ന് പറഞ്ഞാല്‍ അത് ഇസ്ളാമിക മൌലികവാദമായി കാണുന്നതെങ്ങനെ.... അത് കര്‍ക്കശമായി നാടിണ്റ്റെ പോലീസ് നടപ്പാക്കുന്നതും വാനര സേനയുടെ അതിക്രമവും ഒന്നാകുന്നതെങ്ങനെ.... കുറഞ്ഞ പക്ഷം ഒന്ന് നാടിന്തെ പോലീസും മറ്റൊന്ന് അതിക്രമവുമാണെന്ന് തിരിച്ചറിയാന്‍ സ്വാതന്ത്ര്യ വാദക്കാര്‍ക്ക് ഇനിയെന്നാണു നേരം പുലരുക ... ക്ഷമിക്കണം ഇനി മുതല്‍ ഞാനുമൊരു അസഹിഷ്ണു, മൌലികവാദി, etc യില്‍ പെടുമെന്നറിഞ്ഞു കൊണ്ട് തന്നെയാണു ഇത്രയും പറഞ്ഞതു... ക്ഷമിക്കണം പറയാതെ വയ്യ...
സാപ്പി,
സ്ത്രീ പുറത്തിറങ്ങുമ്പോള്‍ കൂടെ ബന്ധുക്കള്‍ വേണമെന്ന ഇസ്ളാമിണ്റ്റെ നിയമവും അത് സൌദി പോലീസ് നടപ്പാക്കിയതുമാണു ഡിങ്കനു ദേഷ്യം പിടിപ്പിച്ചതെന്നറിഞ്ഞതില് അത്ഭുതം തോന്നുന്നു... എന്തേ ഏത് പെണ്ണും എപ്പോള്‍ വേണമെങ്കിലും പീഢിപ്പിക്കപ്പെടാം എന്ന നിലവിലെ സാഹചര്യം ഡിങ്കന് മാത്രം അറിയാതെ പോയതെന്തു കൊണ്ട്... എന്തു തന്നെ പറഞ്ഞാലും ലോകത്ത് ഏറ്റവും കുറച്ച് സ്ത്രീ പീഢനം നടക്കുന്ന രാജ്യമെന്ന ബഹുമതി സൌദിക്കാണെന്നത് നിഷേധിച്ചിട്ടെന്ത് കാര്യം... പ്രസ്തുത നിയമം സ്തീയുടെ സുരക്ഷക്ക് വേണ്ടിയാണെന്ന് പറഞ്ഞാല്‍ അത് ഇസ്ളാമിക മൌലികവാദമായി കാണുന്നതെങ്ങനെ
സമ്മതിച്ചിരിക്കുന്നു. ഇനി വേണ്ടത് സ്തനാർബുദം വരാതിരിക്കാൻ പ്രായപൂർത്ത്യായ എല്ലാ പെണ്ണുങ്ങളുടെയും മുല അറുത്തു കളയലാണ്. പിന്നെ ഡോണ്ട് വറി.
അത് കര്‍ക്കശമായി നാടിണ്റ്റെ പോലീസ് നടപ്പാക്കുന്നതും വാനര സേനയുടെ അതിക്രമവും ഒന്നാകുന്നതെങ്ങനെ.
അത് മനസിലാകണമെങ്കിൽ “പൊതുനീതി” എന്നൊരു സാമാനത്തിനെക്കുറിച്ച് മനസിലാക്കാൻ ഉള്ള മിനിമം വിവരം വേണം. അതാണ് മയാമി/മാംഗളൂർ/മദീന എന്ന് പറഞ്ഞത്.
ക്ഷമിക്കണം ഇനി മുതല്‍ ഞാനുമൊരു അസഹിഷ്ണു, മൌലികവാദി, etc യില്‍ പെടുമെന്നറിഞ്ഞു കൊണ്ട് തന്നെയാണു ഇത്രയും പറഞ്ഞതു..
ഓഹ്, ഇനി ഞാനായിട്ട് പെടുത്തേണ്ട ഒരു കാര്യവും ഇല്ലെന്നേ. മുന്നിലും പിന്നിലുമായി എത്രപേരുണ്ടെന്ന് എണ്ണിനോക്കിയാൽ മാത്രം മതി :)
വി.ഹറമിലെ മുഖാവരണമല്ല സാപ്പി എന്റെ വിഷയം ലോകത്തെങ്ങും (പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെയുള്ള) സദാചാരപ്പോലിസിംഗാണ്. മദീനയിലെ വാർത്തയായതിനാലാണ് പണ്ട് പാതിയിൽ ഡ്രാഫ്റ്റിയിരുന്ന “ബർസ” കഷ്ണങ്ങൾ എടുത്തിട്ടത്.
ചോദ്യകർത്താവ്: ഞാൻ ആരെയാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടത്
മുഹമ്മദ് നബി: നിന്റെ മാതാവിനെ
ചോദ്യകർത്താവ്: ഞാൻ ആരെയാണ് ജീവിതത്തിൽ രണ്ടാമതായി കൂടുതൽ ബഹുമാനിക്കേണ്ടത്
മുഹമ്മദ് നബി: നിന്റെ മാതാവിനെ
ചോദ്യകർത്താവ്: ഞാൻ ആരെയാണ് ജീവിതത്തിൽ മൂന്നാമതായി കൂടുതൽ ബഹുമാനിക്കേണ്ടത്
മുഹമ്മദ് നബി: നിന്റെ മാതാവിനെ
എന്ന് ഞാൻ വായിച്ച് കേട്ടപോലെയല്ല ഇസ്ലാം മതനിയങ്ങൾ ഉള്ളയിടത്തെ വാർത്തകൾ തരുന്ന വിവരം.(എല്ലാവരും മഹറ് അങ്ങോട്ട് നൽകിത്തന്നെയല്ലേ ഇവിടെ കല്യാണം കഴിക്കുന്നത് :) )
“ഉലസമ്പെട്ടി“യിൽ സ്ത്രീ പീഡനം തീരെയില്ല സാപ്പി :) മാർഗം പരീക്ഷിക്കുന്നോ?
ഇക്കാസ്,
കൂട്ടിലിട്ട് വളർത്തണമെന്ന് നിർബ്ബന്ധം പിടിക്കുകയാണേൽ ഒരു രക്ഷയുമില്ല.പക്ഷെ വിഷം ചിന്തിക്കേണ്ടതാണ്. ഒരുകാലത്ത് തൊടുന്യായങ്ങൾ പറഞ്ഞ് സ്ത്രീകൾക്ക് സ്കൂൾ വിദ്യഭ്യാസം നിരോധിച്ചിരുന്നു. ഇന്നും അത് തുടരണമെന്നാണോ?
സ്ത്രീ പുറത്തിറങ്ങുമ്പോള്‍ കൂടെ ബന്ധുക്കള്‍ വേണമെന്ന ഇസ്ളാമിണ്റ്റെ നിയമവും അത് സൌദി പോലീസ് നടപ്പാക്കിയതുമാണു ഡിങ്കനു ദേഷ്യം പിടിപ്പിച്ചതെന്നറിഞ്ഞതില് അത്ഭുതം തോന്നുന്നു... എന്തേ ഏത് പെണ്ണും എപ്പോള്‍ വേണമെങ്കിലും പീഢിപ്പിക്കപ്പെടാം എന്ന നിലവിലെ സാഹചര്യം ഡിങ്കന് മാത്രം അറിയാതെ പോയതെന്തു കൊണ്ട്... എന്തു തന്നെ പറഞ്ഞാലും ലോകത്ത് ഏറ്റവും കുറച്ച് സ്ത്രീ പീഢനം നടക്കുന്ന രാജ്യമെന്ന ബഹുമതി സൌദിക്കാണെന്നത് നിഷേധിച്ചിട്ടെന്ത് കാര്യം...
Pardon my ignorance Mr.Sappy, but you honestly believe the kind of protection offered to women by the Taliban is gloriously islamic (or is it islamic and therefore glorious?), dont you? The public lashing of Chand Bibi in SWAT, Pakistan must have warmed the cockles of your heart. Afterall women's right to protection is being upheld, isnt it?
Women are kept as slaves at the whims and mercies of their husbands to be used as machines for producing more and more babies. If she gets molested, she cannot even voice her version of the story in the so islamically perfect court unless 4 men attest to it and in the absence of which the rape victim can be stoned to death for adultery. Protection for women, indeed!
എന്തു തന്നെ പറഞ്ഞാലും ലോകത്ത് ഏറ്റവും കുറച്ച് സ്ത്രീ പീഢനം നടക്കുന്ന രാജ്യമെന്ന ബഹുമതി സൌദിക്കാണെന്നത് നിഷേധിച്ചിട്ടെന്ത് കാര്യം...
ഹ ഹ..സൌദി എന്ന് കേട്ടാല്‍ ഓഛാനിച്ച് മുണ്ട് അഴിച്ചിടുന്ന മലയാളി ദീനികളുടെ ഈ സൈസ് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണുമ്പോഴാണ് കരയണോ ചിരിക്കണോ എന്ന് സംശയം തോന്നുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെയും സുതാര്യ ഭരണത്തിന്റെയും ‘മെക്ക’യും സൌദിയില്‍ തന്നെ ആവും അല്ലേ സാപ്പീ?
ഇനി മുതല്‍ ഞാനുമൊരു അസഹിഷ്ണു, മൌലികവാദി, etc യില്‍ പെടുമെന്നറിഞ്ഞു കൊണ്ട് തന്നെയാണു ഇത്രയും പറഞ്ഞതു...
അതോര്‍ത്ത് താങ്കള്‍ വിഷമിയ്ക്കണ്ട. മതമൌലികവാദവും വിഢിത്തവും കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവൊക്കെ ഇവിടെയുള്ള മിക്കവര്‍ക്കും ഉണ്ട്.
Oh, Gupthante kettu vittaa,ee prapanjatthinte kettu vitta ple alle-poyille ellaam.
gupthaa vitta kettu arayil ninnoori thalayil kettu
ഡിങ്കാ.. സത്യസന്ധമായി എഴുതിക്കൂടെ?
പര്‍ദ സൗദിയിലെ സ്ത്രീകള്‍ക്കെന്ത് ദുരിതമാണു സമ്മാനിച്ചത്?
സുരക്ഷിതത്വവും സമാധാനവുമല്ലാതെ.
അത് ദുരിതമാകുന്നത് ആണ് കാഴ്ചകള്ക്കാണെന്നാര്ക്കും മനസ്സിലാകും.
പെണ്ണ് ഉടുത്തൊരുങ്ങി നടക്കണമെന്നത് ആരുടെ താല്പര്യം?
വ്യക്തം. അത് പുരുഷ മേല്‍ക്കോയ്മയുടെ, പുരുഷക്കണ്ണിന്റെ രാഷ്ട്രീയം തന്നെ.
സ്ത്രീ ഒരു ശരീരം മാത്രമല്ലെന്ന് തിരിച്ചറിയേണ്ടത് മതമൗലികവാദികളല്ല.
'സ്ത്രീ സ്വാതന്ത്ര്യം' ഇത്തിരിപ്പോന്ന വസ്ത്രത്തിലാണെന്ന് ധരിച്ചു വശായ പുരോഗമനവാദികള്‍ തന്നെ.
ഉടുത്തൊരുങ്ങി ലിപ്സ്റ്റിക്കിട്ട് മേക്കപ്പ് വാരിപ്പൂശി കോലം കെട്ടി നടക്കുമ്പോള്‍ തന്നെയല്ലേ
സ്ത്രീ കേവലം ഒരു 'ശരീരം' മാത്രമായിച്ചുരുങ്ങുന്നത്?
എന്തായാലും മലയാളിപ്പെണ്ണുങ്ങളേക്കാള് സ്വാതന്ത്ര്യം സൗദിയിലെ പെണ്ണുങ്ങള് പര്‍ദയിട്ട് അനുഭവിക്കുന്നുണ്ടെന്നതിനു
സൗദി സാക്ഷി. സത്യസന്ധമായി ഗള്‍ഫിനെ വിലയിരുത്തുന്നവര്ക്കൊക്കെ അതറിയാം.
ഡോക്ടര്‍ക്ക് അത് മനസ്സിലാവാഞ്ഞത് ദുഷ്ടലാക്കു കൊണ്ട് മാത്രം.
പാതിരാവിലും തെരുവുകളിലൂടെ അലയാന്‍ പോലും പര്‍ദ പെണ്ണിനു ഗള്‍ഫ് മേഖലയില്‍ തടസ്സമായിട്ടില്ല.
പിന്നെ പുരുഷാധിപത്യം. അത് സൗദിയിലും ഇന്ത്യയിലും ആണുള്ളിടത്തെല്ലായിടത്തും ഉണ്ടാകും.
അത് ഇസ്ലാമിന്റെ പ്രശ്നമല്ല. ആണ്‍കോയ്മ വേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണു.
ബ്ലോഗില്‍ മാത്രമല്ല. അടുക്കളയിലും കിടപ്പറയിലും.
ക്ഷമിക്കണം ഞാന്‍ വീണ്ടും... കദ്ദാമയെ അവഹേളിച്ചതിനെക്കുറിച്ച് പറയാതിരുന്നതു അതുമായി എനിക്കൊരു ബന്ധവുമില്ലാത്തതുകൊണ്ടാണു.. അത് ഒരു വ്യക്തി മറ്റൊരു വ്യക്തിയെ അവഹേേളിച്ചതാണു... അതെങ്ങനെ ഇസ്ളാമാകും...? സാമാന്യബോധം പോരേ മനുഷ്യാ... ആ ചെയ്ത വ്യക്തി തോന്ന്യാസമാണു ചെയ്തതെന്നു മനസ്സിലാകാന്‍... അതോ അതിനും ഈ മൌലികവാദിയുടെ (അനോണിണ്റ്റെ ഭാഷയില്‍ വിഢിയുടെ) certificate വേണോ... കുട്ടികളെ ഒറ്റക്കു പുറത്തു വിടരുത് എന്നതു പോലെയുള്ള ഒരു തിയറിയാണു സ്ത്രീകള്‍ കൂടെ ഒരാളുമായി മാത്രമേ സംഞ്ചരിക്കാന്‍ പാടുള്ളൂ എന്നതും... കാര്യം simplan തിയറിയായതു കൊണ്ടാണു വിശദീകരിക്കാതിരുന്നതു.. പിന്നെ പ്രിയ സുഹ്ര്ത്തേ "പൊതു നീതിയെ"ക്കുറിച്ചു ക്ളാസെടുത്തു തരിക... താങ്കളില്‍ നിന്നും സാമന്യ വിവരം ഞാന്‍ നേടട്ടെ... അതിണ്റ്റെ കൂടി കുറവുണ്ട്... അല്ല ഡിങ്കാ... സ്ത്രീകള്‍ നിരന്തരം അതിക്രമത്തിനു ഇരയാകുന്നതിനുള്ള കാരണമെന്താണു... താങ്കളുടെ വിരമെന്താണു... ഇന്നത്തെ ലോകസാഹചര്യമെന്ന ഉത്തരമാണു പൊതുവെ എല്ലാവരും നല്കുന്നതു... എന്താണു ഇന്നത്തെ ലോകസാഹചര്യമെന്താണു.... സ്വയമൊന്നു ചോദിച്ചു നോക്കുക... ഇസ്ളാം ദൈവികമാണെന്നതു കൊണ്ട് അതിനു പ്രശ്നങ്ങളെ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു ചുമ്മാകരഞ്ഞു രക്ഷപ്പെടാനാവുകയില്ല... പ്രതിവിധി കാണെണ്ടതുണ്ട്... മാതാവിനെ കുറിച്ചുള്ള തിരുവചനം ഉദ്ദരിച്ചു കണ്ടു... മാതാവിനെ സ്നേഹിക്കണമെന്നു മാത്രമല്ല .... ബഹുമാനിക്കണമെന്നും സംരക്ഷിക്കണമെന്നും കൂടിയാണു ഇസ്ളാം പറഞ്ഞിരിക്കുന്നതു... വീട്ടിലെ സ്ത്രീകളെയും... നാട്ടിലെ സ്ത്രീകളെയും.... അതു ഗവണ്‍മെണ്റ്റിനെ പണിയാണു... മുമ്പെ പറഞ്ഞതാണു സൌദിയെ ന്യായീകരിക്കേണ്ട ബാധ്യത എനിക്കില്ലെന്നു.... സൌദിയല്ല ഇസ്ളാമില്‍ അങ്ങനെ പറഞ്ഞതു കൊണ്ടാണു ന്യായീകരിച്ചതു... ലിപ്സ്റ്റിക്കു തുടക്കാനുള്ള അധികാരം ഡോക്ടര്‍ക്ക് ഇസ്ളാം കൊടുക്കാത്തതു കൊണ്ടാണു അതു തോന്ന്യാസമായതു.... കാബയില്‍ താങ്കള്‍ പറഞ്ഞ നിയമമില്ലാത്തതു കൊണ്ടാണു അതു നിഷേധിച്ചതു... താങ്കളുടെ മറുപടിയിലെ അസഹിഷ്ണുതക്കും അശ്ലീലതക്കും ആ ഭാഷയില്‍ മറുപടി പറയുന്നതു ഇസ്ളാം വിലക്കിയതു കൊണ്ടാണു അതു ചെയ്യാത്തതു... എനിക്കറിയാം ബര്‍സയിലെ വിഢിത്തം ഇസ്ളാം വിദ്വേഷം കണ്ണടച്ചു വിഴുങ്ങിയ താങ്കളെന്നെ ഇസ്ളാമിനെ ന്യായീകരിച്ചു എന്ന ഒറ്റ കാരണത്താല്‍ മൌലികവാദിയാക്കുമെന്നു ... അതേ ഞാന്‍ പറഞ്ഞുള്ളൂ....... പിന്നെ അനോണിക്കു മറുപടി പറയാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.... അനോണിക്കു മറുപടിയില്ല.... എന്നു സ്വന്തം മൌലികവാദി
സ്ത്രീ സ്വാതന്ത്ര നാട്ടിലെ വര്ത്തമാനങ്ങളറിയണൊ കൂട്ടരെ അശ്ലീല സൈറ്റില്‍ പോയി നോക്കൂ.. വേറെയെവിടെയും പോകണ്ട minimize ചെയ്തതൊന്നു open ചെയ്താല്‍ മതി... സ്ത്രീ വിശേഷമറിയാന്‍ ഉസ്ളാമ്പട്ടിയില് പോകണ്ട കേരളത്തിനെ വാര്‍ഷിക സ്ത്രീ പീഢന കണക്കെടുത്തു നോക്കിയാല്‍ മതി... സ്ത്രീ കള്‍ക്കു വേണ്ടി കരയാന്‍ നല്ല സുഖമാണു അതു കഴിഞ്ഞ് പോയി ഐസ്ക്രീം കഴിക്കാനും...
പര്‍ദ ജയിലറ!
പര്‍ദക്കുള്ളില്‍ സ്ത്രീക്ക് തടവ്.
വലിച്ചെറിഞ്ഞ് ബിക്കിനിയിലേക്കിറങ്ങി യൂറോപ്പ്.
അപ്പോഴാണു ശരിക്കും സുരക്ഷിതയായത്.
മിനിട്ടില്‍ ഏഴു തവണ ബലാല്‍സംഗം.
ഫാദര്‍ ലസ് അമേരിക്ക എന്നു പേരും.
അഛനില്ലാത്ത കുട്ടികള്‍.
അമ്മമാരില്ലാതാവുന്ന നാടുകള്‍.
ഡേറ്റിംഗ് മുതല്‍ പരസ്യ റേപ്പിംഗ് വരെ.
അതൊന്നും ഞങ്ങള്‍ ഒട്ടകപ്പക്ഷികള്‍ കാണുന്നില്ല.
ഞങ്ങള്‍ സൗദിയിലേക്ക് കണ്ണും നട്ടിരിപ്പാകുന്നു.
പെണ്ണിനോട് വ്ര്യത്തികേട് കമന്റിയാല് ജയിലറക്കുള്ളിലെത്തും എന്നത്
താലിബാനിസം!
ശരീരം മറച്ചു നടക്കണമെന്ന് പറഞ്ഞാല്‍ അത് മതമൗലിക വാദം!
നഗ്ന സിനിമാ പോസ്റ്ററുകളും പഞ്ചാരയടിയും കൊച്ചുകുട്ടികളെ പീഡിപ്പിക്കലുമൊക്കെയായി
പുരോഗമനം മുന്നോട്ട് പോകുമ്പോള്‍,
പെണ്ണു പിടുത്തം നിരോധിച്ച ഒരു നാടോ..
ഛെ... ഞങ്ങള്‍ പുരോഗമനവാദികള്‍ക്ക് നാണമാകുന്നു.
മതമൗലിക വാദം മൂര്‍ദാബാദ്.
ഞങ്ങള്‍ ആണുങ്ങള്‍ക്ക് കണ്ട്രോള് കുറച്ച് കുറവാണ് - പെണ്ണിന്റെ മുടി കണ്ടാല്‍ പോലും ഞങ്ങള്‍ ‘ഉണരും’. അതുകൊണ്ട് നിങ്ങള്‍ പെണ്ണുങ്ങള് മേലും തലയും മൂടി നടന്നാല്‍ നിങ്ങക്ക് കൊള്ളാം; അത്ര തന്നെ. അങ്ങനെയെങ്കിലും പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തന്നത് ഭാഗ്യമെന്ന് കരുതുക. കുറേ കഴിഞ്ഞാല്‍ കറുത്ത തുണി പോലും ഞങ്ങളെ ഉത്തേജിതരാക്കുന്ന കാലം വരും. അന്ന് നിങ്ങള്‍ക്ക് വീട്ടിലിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പിന്നെ...
സാപ്പിയും നിത്യസാക്ഷിയുമൊക്കെ ഈ വാർത്തകൾ കണ്ടിരുന്നോ?
കമിതാക്കളെ താലിബാന് വെടിവെച്ചുകൊന്നു സ്വാത്തില്‍ ഇനി ശരീഅത്ത് ഇനിയൊന്നും ഭയപ്പെടാനില്ല. സ്ത്രീകൾ കൂടുതൽ സുരക്ഷിതരായിക്കൊണ്ടിരിക്കുന്നു. അവിടങ്ങളിൽ ഇനി പീഢനമില്ല,ഡേറ്റിംഗ് ഇല്ല. ബുഹഹ്ഹഹ
കുറെ വൃത്തികെട്ട ഹിന്ദുക്കള്‍ ഉണ്ട് . മതേതരത്വം വിളമ്പുന്നവര്‍ . അവര്‍ കുറ്റം പറയാന്‍ മാത്രം ജനിച്ചവരാണ് . ഹിന്ദുക്കളെ കുറ്റം പറയുമ്പോള്‍ ഒരു സുഖം തോന്നാറുണ്ട്. എന്നാല്‍ ഇവരെന്തിനാ ഞങ്ങളെ കേറി ഭരിക്കുന്നത് ? ഇസ്ലാമിന്റെ നിയമം അതാണെന്ന് പറഞ്ഞാല്‍ അത് മനസിലാക്കിയാല്‍ മതി. പിന്നെയും സ്ത്രീസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു കടിക്കാന്‍ വരുന്നതെന്തിനാ ? ഞങ്ങടെ പെണ്ണുങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ തിരുമാനിക്കും . പര്‍ദ്ദ ഇടാനുള്ള അവകാശമാണ് പെണ്ണിന്റെ അവകാശമെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കുന്ന പെണ്ണുങ്ങളാണ് ഞങ്ങളുടെ പെണ്ണുങ്ങള് . അതാണ് സ്വാതന്ത്ര്യം . അതുകൊണ്ടെന്താ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രണ്ടാംസ്ഥാനം (http://www.mathrubhumi.com/php/newFrm.php?news_id=1235087&n_type=NE&category_id=3&Farc=)മലപ്പുറത്തിനു ആണെങ്കിലും അത് വീട്ടിനുള്ളിലെ അതിക്രമമാണ് . അതിക്രമത്തിലും ഞങ്ങള്‍ പുറത്തുള്ളവര്‍ക്ക് അതികാരം വിട്ടു കൊടുക്കില്ല. ഞങ്ങള്‍ക്ക് കാണാന്‍ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങള്. അതിനെന്താ പ്രശ്നം ? ആര്‍ക്കാ പ്രശ്നം ? നിങ്ങള്‍ക്കൊക്കെ എന്തെങ്കിലും അറിയുമോ? ആദ്യം പഠിച്ചു വിവരമുന്ടാക്ക് . എന്നിട്ട് വിമര്ശിക്കു. അല്ലെങ്കില്‍ നിങ്ങടെ ആ മുതലിക്കിനെ വിമര്‍ശിച്ചു മതേതരവാദിയായി ജീവിച്ചു പോയ്ക്കോ.
WHY SHOULD WOMEN COVER CERTAIN PARTS OF THEIR BODIES ?
Women have been identified in the Qur'an as a "zeenah" i.e. adornment and beauty for all
mankind.
"Adorned for the people are the worldly pleasures, such as the women, having children, piles upon piles of gold and silver, trained horses, livestock, and crops. These are the materials of this world.
A far better abode is reserved with Allah." (3:14)
Since women are termed an adornment or attraction (zeenah), they are required to cover certain parts of their bodies. Note that a woman being an adornment for mankind is quite evident all over the world in all societies. The media is one example were she is quite abundantly promoted and made as an attraction in place of men. Now since women are an open attraction to mankind because of their bodily features, she is required to cover some parts of herself in public. But before we see what are the physical ingredients of her dress, let us see what Qur'an identifies as the best dress.
WHAT IS THE BEST DRESS ?
"O Children of Adam ! Surely We have sent down to you a garment that would cover your shame and be a good vesture. And the garment of Piety that is the best. That is from the Ayat (Signs) of Allah that they may take reminder." (7:26)
Above verse says that the best dress is the garment of "taqwa" or piety. Before wearing any physical garment we should adorn ourselves with the garment of "taqwa" as without it we become prone to the vile intentions of satanic people. (see 7:27)
INGREDIENTS OF WOMENS DRESS IN PUBLIC
The areas of body which are to be covered by women in public, are mentioned in 24:31. Allah informs us through His messenger:
"Wa qul lilmumina_ti yagdudna min absa_rihin na wa yahfazna furu_jahun na wa la_ yubdina zinatahun na il la_ ma_ zahara minha_ wal yadribna bikhumurihin na ala_ juyu_bihin na wa la_ yubdina zinatahun na ila_ libuu_latihin na au a_ba_ ihin na au a_ba_i buu_latihin na au abna_ ihin na au abna_i buu_latihin na au ikhwa_nihin na au bani ihwa_nihin na au bani ahwa_tihin na au nisa_ ihin na au ma_ malakat aima_nuhun na awit ta_ bi ina ghairil ulil irbati minar rija_li awit tiflil lazina lamyaz haru_ ala_ aura_tin nisa_i wala_ yadrib na biarjulihin na liyulama ma_ yukhfina min zinatihin na wa tu_bu_ ilal la_hi jamian ay yuhal muminu_na la'al lakum tuflihu_"
"And say to the Believing Women,to lower their gaze and guard their private parts. And they should not display their adornment save what is apparent therefrom. And they should place their covers over their bossoms. And they should not display their adornment except to their husbands or their fathers or the fathers of their husbands or their sons or the sons of their husbands or their brothers or their brother's sons or sister's sons` or their women or those whom their right hands posses or Those under their authority other than skillfull men or small children who are not aware of women's nakedness. And they should not strike their feet so as to make known what they hide of their adornment. O Believers turn you all together to Allah so that you may be successful."(24:31)
From the above verse the following points are derived: 1. Women have two types of "zeenah" i.e. beauty and adornment. (a) "ma zahara minha" What is already apparent from their adornment and beauty. (b) "ma yukhfaina min zinata hunne" That which is hidden from their adornment. 2. She is to cover her whole self publicly except those areas which are apparent from her adornment. These areas are the exposed areas which if covered will restrict daily work and have to be uncovered for performing ablution. (see 5:6). The other type of or adornment of a woman identified in the above verse is that which has been called as "ma yukhfaina min zinata hunne" That which is hidden from their adornment. This type of adornment is the one which becomes apparent when a woman strikes her feet or walks. Allah has ordered that this type of adornment be covered at all times. Thus the dress should be loose enough so as not to reveal the shape and features of the body which get
obvious when the woman strikes her feet or walks.
3. They are to place their covers or shrouds over their bosoms. In Sura 33:59 they are also ordered to bring over them their over garments while going in public:
"O Nabi! Say to your wives and your daughters and the women of the believers that they bring their over-garments nearer to themselves (while in public); this will be more proper, that they may be recognised, and thus they will not be given trouble; and Allah is Forgiving, Merciful." (33:59)
In public she is to take "Jilbaab" or over garment over herself according to above verse.
4. With her bosoms covered well, and dress loose enough so as not to reveal her hidden adornment, she is to maintain this type of dress in public in front of all relations. The only exceptions are: (1) Husband
(2) Fathers (Includes Grandparents as well).
(3) The Fathers of their husbands.
(4) Their sons.
(5) The sons of their husbands.
(6) Their brothers.
(7) Their brother's sons.
(8) Their sister's sons`.
(9) Their women.
(10) Those whom their right hands posses.
(11) Those under their authority other than skillfull men.
(12) Small children who are not aware of women's noodity
http://www.foxnews.com/story/0,2933,543060,00.html
Saudi Child Bride Turned Back Over to 80-Year-Old Husband
A Saudi Arabian father forced his 10-year-old daughter to return to her 80-year-old husband Sunday, after she was found hiding at the home of her aunt for 10 days, Arab News reported.
The young girl's husband, who denies he is 80 despite family claims, accused the aunt of violating the terms of his marriage, allowed by Sharia Law.
"My marriage is not against Sharia. It included the elements of acceptance and response by the father of the bride,” he told a local newspaper.
A member of the National Society for Human Rights said there are no regulations in place to stop the marriage of young girls, which is seen as harmful to their wellbeing.
“Such marriages are considered a gross violation of charters on the rights of children, which the Kingdom has signed and which set the age of adulthood at 18,” Maatouq Al-Abdullah told Arab News.
പര്‍ദ്ദക്കുള്ളില്‍ എന്റെ നാളുകള്‍ http://www.nalamidam.com/archives/4376
Post a Comment