Thursday, September 24, 2009

ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം


റോക്കറ്റ് മാതൃകയുമായി ശാസ്ത്രജ്ഞര്‍ ക്ഷേത്രദര്‍ശനം നടത്തി
(മാതൃഭൂമി വാര്‍ത്ത)
റോക്കറ്റിന്റെ മാതൃക തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. പി.എസ്.എല്‍.വി സി.12 വിക്ഷേപിച്ചശേഷം ഓഷ്യന്‍സാറ്റിനായി തയ്യാറാക്കിയ വിക്ഷേപണ റോക്കറ്റിന് സി 13 എന്ന പേര് നല്‍കാതെ പി.എസ്.എല്‍.വി സി 14 എന്നാണ് പേരിട്ടത്. 13 എന്ന നമ്പര്‍ അശുഭമാണെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചതിനാലാണ് ഈ ചാട്ടം നടത്തിയത്. പി.എസ്.എല്‍.വി സി 13 എന്നൊരു റോക്കറ്റ് ഇല്ലെന്നും മുതിര്‍ന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി..


ഇസ്രോ ശാസ്ത്രജ്ഞര്‍ തിരുപ്പതി ദര്‍ശനം നടത്തി
(ദാറ്റ്സ് മലയാളം വാര്‍ത്ത)
റോക്കറ്റുകള്‍ കുതിച്ചുയരുമ്പോള്‍ പിഴവ്‌ പറ്റാതിരിയ്‌ക്കാന്‍ ഐഎസ്‌ആര്‍ഓയിലെ ശാസ്‌ത്രജ്ഞര്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ശാസ്‌ത്രത്തില്‍ മാത്രമല്ല, തിരുപ്പതി ഭഗവാന്റെ അനുഗ്രഹാശ്ശിസുകളില്‍ കൂടിയാണ്‌. ശാസ്‌ത്രലോകത്ത്‌ എത്ര മുന്നേറിയാലും ദൈവത്തെ വിട്ടൊരു കളിയ്‌ക്ക്‌ നമ്മുടെ ശാസ്‌ത്രജ്ഞര്‍ ഇന്നും തയാറാല്ല.

ഓഷ്യന്‍സാറ്റിന്റെ അരയില്‍ "ആറ്റുകാല്‍ രാധാകൃഷ്ണന്‍" വക ഒരു "ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം" കൂടെ കെട്ടിക്കായിരുന്നു.

ബ്ലഡി ഫൂള്‍സ്

34 comments:

Dinkan-ഡിങ്കന്‍ said...

ബ്ലഡി ഫൂള്‍സ്

Anonymous said...

haha u said it

Joker said...

ഇതാണ്‌ ശാസ്ത്രം.

ഡിങ്കാ നന്ദി ആയിരം നന്ദി.

ശാസ്ത്രം ജയിച്ചു മനുഷ്യന്‍ പിന്നെയും തോറ്റു എന്ന് പറ്രയുന്നത് ഇതാണ്.

കപീഷ് said...

ഡാർവിനിസത്തെ മണ്ണിട്ട് മൂടാൻ നടക്കുന്നവരെങ്ങാനും ഇത് കണ്ടാ പിന്നെ തീർന്നു !!!

ഡിങ്കന്റെ കാര്യം പോക്കാ !!!!

അനില്‍‌‌_ANIL said...

ബ്ലഡി ഫൂള്‍സ്

Calvin H said...

നാണക്കേട്... ച്ഛായ്... ഞാൻ ലജ്ജിക്കുന്നു :(

നായര്‍ said...

അവരുടെ വിശ്വാസങ്ങള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നു എന്നു മനസ്സിലാക്കി ഞാന്‍ സന്തോഷിക്കുന്നു. മാറ്റത്തിന്റെ കുറിപ്പടിച്ചന്തകളില്‍ അവര്‍ തങ്ങളെത്തന്നെ ഇനിയും വിറ്റിട്ടില്ല എന്ന തിരിച്ചറിവില്‍ ഞാന്‍ അഭിമാനിക്കുന്നു. വിശ്വാസക്കോലം വരച്ചത് സര്‍ക്കാര്‍ പണമെന്ന അരിമാവിനാലെങ്കില്‍ ഞാന്‍ ലജ്ജിക്കുന്നു...............

Compassionate Capitalist said...

Sad, indeed! Not the scientist, but the people who called them bloody fools.

പാര്‍ത്ഥന്‍ said...

അന്ധ-വിശ്വാസികളായ എല്ലാ ശാസ്ത്രജ്ഞന്മാരെയും പിരിച്ച് വിട്ട് നിരീശ്വരവാദികളെ ആ സ്ഥാനത്ത് നിയമിക്കണം എന്ന് ഞാൻ ഊന്നി ഊന്നി പറയുന്നു.

നിങ്ങൾക്ക് ചുരുങ്ങിയപക്ഷം ആറ്റുകാൽ രാധാകൃഷ്ണന്റെ ധനാഗമനയന്ത്ര തട്ടിപ്പ് ഏഷ്യാനെറ്റിലൂടെ അയാളുമായി ഒരു സംവാദം നടത്തി അതിന്റെ തട്ടിപ്പ് ജനങ്ങളിൽ എത്തിക്കാൻ സാധിക്കുമോ. ഈ ജോത്സ്യന്മാരോട് ചില കാര്യങ്ങൾ ചോദിക്കാൻ എനിക്കും എന്റെ ഒരു സുഹൃത്തിനും ഒരു സംവാദത്തിൽ പങ്കെടുക്കാൻ വേണ്ടി ശ്രമിച്ചിട്ട് നടന്നില്ല.
എന്തെങ്കിലും ജോലിയെടുക്കുന്നവർ അവരുടെ മനസ്സിന്റെ ധൈര്യത്തിന് എന്തെങ്കിലും ചെയ്യുന്നതിൽ ഒരു തെറ്റ് കാണാൻ കഴിയുന്നില്ല. അവരുടെ തോൽവിയെ ദൈവത്തിന്റെ മണ്ടക്കു വെക്കാനായിരിക്കും. അല്ലെങ്കിൽ അത് ഏറ്റെടുക്കാൻ ഒരു യുക്തിവാദിയെങ്കിലും തയ്യറാവണം.

Dinkan-ഡിങ്കന്‍ said...

സി.കാപിറ്റലിസ്റ്റേ,
ആ വിളിച്ച ബ്ലഡി ഫൂള്‍സ് ബുദ്ധിയിലായ്മയ്ക്കല്ല മറിച്ച് വകതിരിവില്ലായ്മക്കാണ്. ആ വിളി മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളെയോര്‍ത്ത് ഞാനും 'Sade' ആകുന്നു.

പാര്‍ത്ഥാ,
ഗീതോപതേശത്തിനിടയില്‌ ഇവിടെയൊകെക് വന്ന് നോക്കുന്നതില്‍ സന്തോഷം. "അവനവന്റെ ആത്മസുഖത്തിന്‌ അച്ചീടെ അരയില്‌ ഏലസ് " കെട്ടുന്നതും ഇതു പോലെ രാജ്യതാല്പ്പര്യപ്രകാരം ഉള്ള ഒരു ശാസ്ത്രഗവേഷണത്തിന്‌ തിരുപ്പതിയില്‍ പോയി രൂപം വെയ്ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അതു മനസിലാകണമെങ്കില്‍....


രണ്ട് പേര്‍ക്കും സ്പെഷല്‍ നന്ദി
(ബാക്കിയുള്ളവര്‍ക്ക് വെറും നന്ദി)

Anonymous said...

എന്താണാ വ്യത്യാസം എന്നീ അറിവില്ലാപ്പൈതലിന് പറഞ്ഞുതരാമോ?

Dinkan-ഡിങ്കന്‍ said...

അറിവില്ലാത്ത അനോണിയ്ക്ക്,
എലിയും, ഉറിയും തമ്മില്‍ തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞിട്ട് വരൂ. അപ്പോള്‍ നമ്മുക്ക് പരസ്പരം അങ്ങട് വ്യത്യാസിക്കാം. ഒക്കേ?

പാര്‍ത്ഥന്‍ said...

ഡിങ്കൻ,
ഒരു കാര്യം കൂടി പറയട്ടെ.
ഈ പ്രാർത്ഥന, വഴിപാട്, വെഞ്ചിരിപ്പ്, ബിസ്മി ചൊല്ലൽ, തുടങ്ങിയവയൊന്നും പെട്ടെന്ന് എല്ലാവരുടെയും മനസ്സിൽ നിന്ന് എടുത്തുകളയാൻ സാധിക്കില്ല. ഇത്തിരി മനക്കട്ടി ഉള്ളവർക്ക് അതിൽ നിന്ന് ഒഴിവായിരിക്കാം. ഈ മനോധൈര്യം എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞാൽ ഇതൊക്കെ താനെ ഇല്ലാതാവും.

പണ്ട് രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിൽ കൊണ്ടിടാൻ ശരിയാക്കി വെച്ച ‘ലിറ്റിൽ ബോയ്’ എന്ന ആറ്റംബോംബ് വരെ പള്ളീലച്ചൻ വന്ന് വെഞ്ചിരിപ്പ് നടത്തിയിട്ടാണ് പറപ്പിച്ചത്.

Dinkan-ഡിങ്കന്‍ said...

പാര്‍ത്ഥന്‍,
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ദൈവവിശ്വാസികളായിരിക്കരുത് എന്ന നിര്‍ബന്ധം ഒന്നും ഡിങ്കനില്ല. ഏത് മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന പൗരന്‌ നല്‍കുന്നുണ്ട്. ഇവിടെ വിഷയം അതല്ല. പരീക്ഷണ ദിവസം ശാസ്ത്രജ്ഞര്‍ ആരാധനാലയത്തില്‍ പോകുന്നതോ, കുറിയിടുന്നതോ, ഉറുക്ക് പൂജിച്ച് അരയില്‍ കെട്ടുന്നതോ ഒക്കെ അവരുടെ വ്യക്തിപരമായ കാര്യം. അതില്‍ തലയിടാനില്ല. മറിച്ച് ശാസ്ത്രജ്ഞര്‍ കൂട്ടം ചേര്‍ന്ന് പരീക്ഷണമോഡല്‍ പോലെയൊന്ന് ക്ഷേത്രത്തിനകത്ത് കൊണ്ട് പോയി പൂജിക്കുമ്പോള്‍ കാര്യങ്ങള്‍ മാറുന്നുണ്ട്. ശാസ്ത്രം എന്നത് ജനങ്ങളുടെ നന്മയ്ക്കും, അജ്ഞതയകറ്റുന്നതിനും, അന്ധവിശ്വാസങ്ങള്‍ ഉപേക്ഷിക്കുന്നതിനും കൂടെ സഹാകരമായ ഒന്നാണ്‌. അവിടെ സംഖ്യാജ്യോതിഷം പോലെയൊന്നിന്റെ പ്രസക്തി?

Anonymous said...

അല്ല പാര്‍ത്താ ഇബരെന്താ മൗലൂദും, കുര്‍ബ്ബാനേം നടത്താണ്‌ അമ്പലത്തില്‍ പൂജ മാത്രം നടത്ത്യേ?

Compassionate Capitalist said...

@Dinkan: How often have you worked in projects like what these scientists have done? Who is ignorant about what is the question? It is very easy to throw stones from the outside.

Dinkan-ഡിങ്കന്‍ said...

ക്യാപിറ്റലിസ്റ്റേ,
അപ്പോള്‍ ഇനി ഒരു സം‌വിധായകനെ വിമര്‍ശിക്കണമെങ്കില്‍ ഒരു സിനിമയങ്ങട് സം‌വിധാനിക്കുകയും, നടന്റെ അഭിനയത്തെക്കുറിച്ച് അഭിപ്രായം പറയണമെങ്കില്‍ ആദ്യം നീയൊക്കെ ഒരു സിനിമേല് അഭിനയിക്ക് എന്നും കൂടെ പറയാമായിരുന്നു.

ശാസ്ത്രജ്ഞരുടെ അജ്ഞതയല്ല എന്റെ വിഷയം എന്ന് മുന്നെ പറഞ്ഞിരുന്നല്ലോ. അകത്തു നിന്ന് കല്ലെറിയല്‍ ഉണ്ടാകാത്തതിനാലാണല്ലോ പുറത്തൂന്ന് ഉണ്ടായത്. ഒരു ശാസ്ത്രജ്ഞന്‍ പോലും സിമുലേഷന്‍ പൂജയെ എതിര്‍ത്ത് പറഞ്ഞും കണ്ടില്ല. (അല്ല ചേട്ടായി ഈ പറഞ്ഞവരുടെ കൂടെ ആണോ പണിയെടുക്കുന്നത്. അല്ലെങ്കില്‍ പിനെന്‍ അഭിപ്രായം പറയുന്നതെങ്ങനെ?)

Dinkan-ഡിങ്കന്‍ said...

ക്യാപിറ്റലിസ്റ്റേ,
അപ്പോള്‍ ഇനി ഒരു സം‌വിധായകനെ വിമര്‍ശിക്കണമെങ്കില്‍ ഒരു സിനിമയങ്ങട് സം‌വിധാനിക്കുകയും, നടന്റെ അഭിനയത്തെക്കുറിച്ച് അഭിപ്രായം പറയണമെങ്കില്‍ ആദ്യം നീയൊക്കെ ഒരു സിനിമേല് അഭിനയിക്ക് എന്നും കൂടെ പറയാമായിരുന്നു.

ശാസ്ത്രജ്ഞരുടെ അജ്ഞതയല്ല എന്റെ വിഷയം എന്ന് മുന്നെ പറഞ്ഞിരുന്നല്ലോ. അകത്തു നിന്ന് കല്ലെറിയല്‍ ഉണ്ടാകാത്തതിനാലാണല്ലോ പുറത്തൂന്ന് ഉണ്ടായത്. ഒരു ശാസ്ത്രജ്ഞന്‍ പോലും സിമുലേഷന്‍ പൂജയെ എതിര്‍ത്ത് പറഞ്ഞും കണ്ടില്ല. (അല്ല ചേട്ടായി ഈ പറഞ്ഞവരുടെ കൂടെ ആണോ പണിയെടുക്കുന്നത്. അല്ലെങ്കില്‍ പിന്നെ അഭിപ്രായം പറയുന്നതെങ്ങനെ?)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഓഷ്യന്‍സാറ്റിന്റെ അരയില്‍ "ആറ്റുകാല്‍ രാധാകൃഷ്ണന്‍" വക ഒരു "ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം" കൂടെ കെട്ടിക്കായിരുന്നു.
ബ്ലഡി ഫൂള്‍സ്


ha ha ha :) Dinkaa ippozhaa kaNTath~.

ithokke sarkkar chelavil thanne aayirunnO pOlum?

paarththhan ji, amErikka kaaNichchu ennu vachchu nammaLum kaaNIkkaNam enna pOle paRayENTiyirunnilla

Prasanna Raghavan said...

bloody fools, I repeat it Dinkan.

ചാത്രഞന്മാരട ബുദ്ധിവൈഭവവും ഭാവനയും വിഷനുമൊക്കെ ഉപയോഗിച്ച് രൂപം കൊടുത്ത ആ ‘പരീക്ഷണമോഡല്‍ പോലെയൊന്ന് ക്ഷേത്രത്തിനകത്ത് കൊണ്ട് പോയി പൂജിക്കുമ്പോള്‍‘, അതിനെകുറിച്ചുള്ള വാര്‍ത്തവായിക്കുന്ന, കൊച്ചുകുട്ടി ആബാലവൃന്ദങ്ങള്‍ തങ്ങളുടെ ബുദ്ധിവൈഭവത്തിനും ഭാവനക്കും ഒന്നും ഒരു വിലയുമില്ല, വിജയം വേണമെങ്കില്‍ അടുത്തുള്ള ഏതെങ്കിലും അമ്പല നാഥന്റെ മുന്നില്‍ എല്ലാം സമര്‍പ്പിക്കാതെ എന്നുള്ള അടിമബോധമുണ്ടാകും. അത്തരം അടിമത്വത്തിന്റെ ആസൂത്രിത പരസ്യക്കോലുകളാണ്‍് ഇത്തരം പേകൂത്തുകളും അതു പൊലിപ്പിക്കുന്ന പത്രങ്ങളും.

വെല്‍ ഡന്‍ ഡിങ്കന്‍. Once again; bloody fools.

നിസ്സഹായന്‍ said...

ഈ ഡിങ്കന്‍ ഒരു മണ്ടനാണെന്നു തോന്നുന്നു. നമ്മുടെ ചന്ദ്രയാന്‍ ദൌത്യം കുറച്ച് വിജയിച്ചെങ്കിലും ബാക്കി പരാജയമാകാന്‍ കാരണം എന്തെന്നറിയാമോ? ചെയര്‍മാന്‍ മാധവന്‍ നായര്‍ജി ഗണപതി പൂജ നടത്തി, തേങ്ങാ ഉടച്ചു, പിന്നെ പഴനിയില്‍ പോയി തേരു വലിച്ചു, തുലാഭാരം നടത്തി. എന്നിട്ടും പരാജയം !!! കാരണം എന്തായിരിക്കും ? ദൈവത്തിന്റെ കുഴപ്പം അല്ല. അദ്ദേഹം ഇതൊക്കെ ചെയ്തതില്‍ എന്തെങ്കിലും അപാകത പറ്റിക്കാണും. ഏകാഗ്രതക്കുറവോ അശുദ്ധിയോ അങ്ങിനെ എന്തെങ്കിലും. അത് ആറ്റുകാലിനെ കൊണ്ട് നോക്കിച്ചാല്‍ അറിയാന്‍ കഴിഞ്ഞേക്കും. പിന്നെ ഈ ആറ്റുകാലിനെക്കുറിച്ച് ചില അപവാദങ്ങള്‍ യുക്തിവാദികള്‍ പറഞ്ഞു നടക്കുന്നുണ്ട്. എല്ലാവരുടേയും ഭാവി പ്രവചിക്കുന്ന അദ്ദേഹത്തിന് സ്വന്തം കാര്യം മാത്രം മുന്‍കൂട്ടി ക്കാണാന്‍ കഴിഞ്ഞില്ലത്രെ !!!, അതായത് അദ്ദേഹത്തിന്റെ മകള്‍ ഒരുത്തന്റെ കൂടി ഒളിച്ചോടി പോയപ്പോള്‍ അത് നേരത്തെ അറിയുവാനോ കുട്ടികള്‍ എവിടെയുണ്ടെന്ന് അറിയുവാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. മോളെ കണ്ടു പിടിച്ചു തരണമെന് പറഞ്ഞ് അദ്ദേഹം പോലീസില്‍ പരാതി കൊടുക്കുകയാണത്രേ ഉണ്ടായത്. ഇതില്‍ യാതൊരു കാര്യവുമില്ല. ഒരു ജോത്സ്യര്‍ സ്വന്തം കാര്യം പ്രവചിക്കാന്‍ പാടില്ലന്നാണ് പ്രമാണം . മനസിലായോ ?
മറ്റൊരു കാര്യം. ഡിങ്കാ ഒരു ശാസ്ത്രജ്ഞന് ശാസ്ത്രീയ വിജ്ഞാനവും (Scientific knowledge) ഉണ്ടാകണം . എന്നാല്‍ ശാസ്ത്രീയ മനോഭാവം(Scientific Temper) ഉണ്ടാകാന്‍ പാടില്ലെന്നാണ് സനാതനധര്‍മ്മത്തില്‍ പറഞ്ഞിരിക്കുന്നത്. അതുണ്ടായാല്‍ അയാള്‍ യുക്തിവാദിയായി പോകും. അതൊന്നും താങ്കള്‍ക്ക് മനസ്സിലാകില്ല. വേണമെങ്കില്‍ പാര്‍ത്ഥന്‍ജിയോടും കമ്പാഷണേറ്റിനോടും ഇന്ത്യാപൈതൃകത്തോടും ചോദിച്ചു മനസ്സിലാക്കൂ .

പാര്‍ത്ഥന്‍ said...

നിസ്സഹായാ,
ഇപ്പോൾ ഞാനാണ് നിസ്സഹായനായത്. നമ്മൾ അമേരിക്ക യൂറോപ്പ് തുടങ്ങിയവരേക്കാളും 25 കൊല്ലം പിന്നിലാണ് എപ്പോഴും സാങ്കേതിക കാര്യങ്ങളിൽ എന്നാണ് പൊതുവെ എല്ലാവരും പറയുന്നത്.
അതുകൊണ്ട് എവിടെയെങ്കിലും ഒരു സാങ്കേതിക മുന്നേറ്റം ഉണ്ടായാൽ അത് നമ്മളിലെത്തുന്നതുവരെ 25 കൊല്ലക്കാലം പൌരാണിക ഉഡായിപ്പുകളിൽ മുങ്ങിക്കുളിച്ചു കരകയറാനുള്ള സമയം ഉണ്ട്. എല്ലാം ശരിയാവും. എല്ലാവരും പണക്കാരാവുന്ന ഒരു കാലം വരും അതിനല്ലെ സോഷ്യലിസം എന്നു പറയുന്നത്. അപ്പോൾ ഇതെല്ലാം താനെ ഇല്ലാതാകും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"വേണമെങ്കില്‍ പാര്‍ത്ഥന്‍ജിയോടും കമ്പാഷണേറ്റിനോടും ഇന്ത്യാപൈതൃകത്തോടും ചോദിച്ചു മനസ്സിലാക്കൂ ."


ഡിങ്കാ നിസ്സഹായന്റെ കമന്റില്‍ ഇന്ത്യാപൈതൃകം എന്നതു കൊണ്ട്‌ എന്നെ ആണുദ്ദേശിച്ചതെങ്കില്‍ ഞാന്‍ അതു മാറ്റി വേറെ ഒരു കമന്റിടാം കേട്ടൊ.

ആദ്യത്തേതങ്ങു തൂത്തു കളഞ്ഞേരെ

നിസ്സഹായോ ഒന്നും പറയാനില്ല കേട്ടൊ. കമന്റിടുന്നതിനു മുമ്പ്‌ പഴയ കമന്റുകള്‍ ഒന്നു വായിച്ചാല്‍ നന്നായിരിക്കും എന്നു മാത്രം

ഹ ഹ ഹ :)

Compassionate Capitalist said...

@Dinkan: Yes, you need to know either something about directing or something similar, to technically criticize a director. However, you do not need to know anything to criticize a movie or some acting which is more at the level of us simple viewers.
The things that these scientists have to go through to get a rocket to the moon is incomprehensible to the common man. Most of them burn a good part of their life for it. I am not saying that they are perfect and do not make mistakes, but calling them fools for relying on a belief during trying times is very disrespectful at best.

നിസ്സഹായന്‍ said...

"I am not saying that they are perfect and do not make mistakes, but calling them fools for relying on a belief during trying times is very disrespectful at best"- Compassi...said.

where there is no knowledge, there is fear. where there is fear there is God. A scientist is not supposed to rely on beliefs where knowledge is warranted. Will it work, a scientific machine with belief, in place of knowledge? If Shri. G. Madhavan Nair was not confident of his scientific knowledge, he should have keep away from this mission, which his Scientist's image or ego does not permit. But relying on beliefs and superstitions didn't make good , which is now proven by the failed mission. Has god helped the deficits incurred in this mission ?So it shall be addressed exactly foolishness whch layman didn't expect from scientific community.

പാര്‍ത്ഥന്‍ said...

[Shri. G. Madhavan Nair was not confident of his scientific knowledge, he should have keep away from this mission,]

നിസ്സഹായൻ,
ഇതാണ് എന്റെ ആദ്യത്തെ കമന്റിൽ പറഞ്ഞത്.

എല്ലാ അന്ധവിശ്വാസികളായ ശാസ്ത്രജ്ഞന്മാരെയും പിരിച്ചു വിട്ട് നിരീശ്വരവാദികളെ അവിടെ പ്രതിഷ്ഠിക്കണം എന്ന്. അതുമല്ല ഇനിമേലിൽ ഈശ്വര/അന്ധവിശ്വാസികളായ ആരെയും ശാസ്ത്രജ്ഞ പദവിയിൽ നിയമിക്കുകയില്ല എന്നും നിയമം വരണം. പൊതുജനങ്ങളുടെ നികുതി കൊണ്ട് തോന്ന്യാസം കാണിക്കുന്ന വർഗ്ഗങ്ങൾ.

നിസ്സഹായന്‍ said...

-:))))) ഹായ്..ഹായ്...സന്തോഷായി പര്‍ത്ഥന്‍ജി. താങ്കളുടെ ആദ്യ കമന്റ് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. താങ്കള്‍ വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് നിര്‍ദ്ദേശം മനസ്സില്‍ തട്ടിയത്. ഇത്രയും വിശാലമനസ്ക്കനായ, നല്ലവനായ ഒരു അന്ധവിശ്വാസിയെ കണ്ടുകിട്ടാന്‍ പ്രയാസമാണ്. താങ്കള്‍ ഒരു ഹര്‍ജ്ജി തയ്യാറാക്കുക. ഭൂരിപക്ഷമായ ഹൈന്ദവ അന്ധവിശ്വാസികളെ കൊണ്ട് താങ്കള്‍ ഒപ്പിടീക്കുക. നമ്മുടെ ജാതിയില്ലാതാക്കാനുള്ള പഴയ ഹര്‍ജ്ജി ഓര്‍മ്മയുണ്ടാകുമല്ലോ ആ മാതൃകയില്‍ ! താങ്കളെപ്പോലുള്ള ബ്ലോഗ്ഗറന്മാര്‍ ഒപ്പിട്ടു തുടങ്ങിയാല്‍ പിന്നെ സര്‍വ്വ അന്ധവിശ്വാസികളും ഉറപ്പായും ഒപ്പിടും. നിര്‍ദ്ദേശം നടപ്പാക്കാന്‍ അന്ധന്മാരുടെ ഇടയില്‍ നിന്നാ‍കട്ടെ തുടക്കം. യുക്തിവാദികള്‍ അംഗുലീപരിമിതരല്ലേ ? അവറ്റകള്‍ പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍ ! താങ്കള്‍ തുടങ്ങിയാല്‍, നമ്മുടെ മിഷന്‍ ഗ്രേറ്റ് സക്സസ് !! അഭിവാദ്യങ്ങള്‍ !! അഭിനന്ദനങ്ങള്‍!!!!

Roby said...

@Compassionate Capitalist,
കോഴിമുട്ട ചീത്തയാണെന്നു പറയാൻ മുട്ടയിടണമെന്നില്ല, മുട്ടയെന്താണെന്നറിഞ്ഞാൽ മതി.

ഡിങ്കന്റെ bloody fools-ന്റെ കൂടെ ഞാനൊരു stupid fellows കൂടി ചേർത്തു വിളിക്കുന്നു.

ഐഐടിയിലായിരുന്നപ്പോൾ സ്പെക്ട്രോമീറ്ററിൽ ചന്ദനം തൊടുന്നവരെയും ഉപകരണങ്ങൾ പൂജയ്ക്കു വെക്കുന്നവരെയും കണ്ടിട്ടുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങാണു ഇന്ത്യയിലെ ശാസ്ത്രരംഗം,(മറ്റേതൊരു മേഖലയും പോലെ). തങ്ങൾ പരിശീലിക്കുന്ന സയൻസിൽ അടിസ്ഥാനവിശ്വാസമുണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ല. A scientist is expected to show minimum rationality.

Anonymous said...

I dont say BLOODY Fools, they are fools 'only'..why ?

They havent gone to Divya Joshi,Matha Ponnamma etc etc and sprayed that divine water,by which "paada pooja" was carried out !!!

Compassionate Capitalist said...

@ Roby :Yeah, that is true, when it comes to kozhimutta. Not with Rockets or rocket making projects. If science was the answer we would all be so happy now. There is no evidence that with all the scientific advance and the improvements in living standards, we are any happier. That is what we all want, happiness, unlimited. Science is NOT the answer. It is just a distraction.
Now, do you seriously think that the lack of rational thought is what is holding the Indian scientists back? They just put a NASA probe on the moon!! Irrational people, I promise you, would not have pulled that off. IIT education should have at least stopped you from disrespecting/abusing others, whose beliefs you disagree with.

@Nissahayan: You know, you seem to be a rational guy, but somehow seem to confuse humilty, empathy and such emotions with fear, or so I feel. False knowledge could make you happy in the short term, but only the real truth can set you free.

I rest my case, gentlemen. Thank you for the interesting discussion.

Roby said...

C capitalist,
we are not talking about rockets or rocket making projects. My comment was just a response to your previous comment.

No body never said science is 'the answer'. I am not concerned about the happiness you talk about. If you are not happy, thats your problem. Science doesn't make any promises to make people happy.

I seriously think that the lack of rational thought is what holds not only the Indian scientists but also the society back.

you said, science is just a distraction.
May be for you but obviously not for all.

I'm sorry but, a far as I know, IITs doesn't teach whom to respect and whom to abuse.

നിസ്സഹായന്‍ said...

Dear Comp....,
If you rest in peace on long term basis, it is good and that will be lesson to all Rationalists and Atheists....-:))))

Jijo said...

ഉല്‍ക്കാവികര്‍ഷണ യന്ത്രമല്ലേ വേണ്ടത്? അതോ ആറ്റുകാലന്റെ യന്ത്രം വിപരീതഫലം ഉണ്ടാക്കും എന്ന പ്രതീക്ഷയാണോ?

ചന്ദ്രയാന്‍ പദ്ധതിയുടെ വലിയ ഒരു രഹസ്യം ഞാന്‍ ഇവിടെ പുറത്തുവിടുന്നു: ആറ്റുകാല്‍ രാധാകൃഷ്ണനെ കൊണ്ട് ഒരു റോകറ്റാകര്‍ഷണയന്ത്രമുണ്ടാക്കി ആദ്യം ചന്ദ്രനിലേക്ക് വിടും. അതവിടെ സേഫായി ലാന്‍ഡ് ചെയ്താല്‍ പിന്നെ എല്ലാം എളുപ്പം. റോക്കറ്റുകള്‍ തുരുതുരാ അങ്ങോട്ട് വിട്ടേച്ചാല്‍ മതി. എല്ലാം കറക്റ്റ് ചന്ദ്രനില്‍ തന്നെ പോയി വീണോളും. അമേരിക്ക ചൊവ്വയിലേക്ക് വിടുന്നത് വരെ ചന്ദ്രനില്‍ പോയി വീഴും.

Jijo said...

There is a related news here.

A scientist believing in God is not an issue. Issue happens when this belief gets in the way of their work. Praying for success is one thing. But if they believe that a priest (whether Hindu, Christian, or Muslim) should sprinkle holy water on the rocket for success, I don't know whether to call the scientists any more.