Tuesday, October 20, 2009

ജീവിതത്തെക്കുറിച്ചു തന്നെ

ഒരു തരത്തില്‍ പറഞ്ഞാല്‍ രാജകിങ്കരന്മാരുടെ അവസ്ഥ പോലെയാകുന്നു അത്.
മുടിയാനായിട്ട് എല്ലാം തീര്‍ക്കാമെന്ന് കരുതി കഴുത്തില്‍ കയര്‍ മുറുക്കുന്നേരമാണ്‌
"ആരവിടെ ?"
എന്ന് വിളിവരുന്നത്.
താന്‍ തീര്‍ന്നാലും അടുത്തൂണ്‍ മുടങ്ങരുതല്ലോ എന്ന് കരുതി കഴുത്തില്‍ നിന്ന് കയറൂരി ഓടിക്കിതച്ചു ചെന്ന്
"അടിയന്‍ !"
എന്ന് ഓച്ഛാനിച്ച് വളഞ്ഞ് നില്‍ക്കുന്നതോടെ വീണ്ടും അതിലേക്ക്...

ചുറ്റിപ്പറ്റി നില്‍ക്കുന്നവരെ ഓര്‍ത്തുള്ള ചില ചുറ്റിപ്പറ്റലുകള്‍ മാത്രമാകുന്ന അതിന്റെ അവസ്ഥയേക്കാള്‍ ഭീകരവും, അവമതിയും നിറഞ്ഞ മറ്റെന്തുണ്ട്?

6 comments:

Dinkan-ഡിങ്കന്‍ said...

ഒരു തരത്തില്‍ പറഞ്ഞാല്‍ രാജകിങ്കരന്മാരുടെ അവസ്ഥ പോലെയാകുന്നു അത്.
മുടിയാനായിട്ട് എല്ലാം തീര്‍ക്കാമെന്ന് കരുതി കഴുത്തില്‍ കയര്‍ മുറുക്കുന്നേരമാണ്‌
"ആരവിടെ ?"

വികടശിരോമണി said...

ആരാണോ അവിടെ?:)

simy nazareth said...

അത്രവല്യ അവമതിയൊന്നുമില്ലടാ

പൊക്കിള്‍ക്കൊടിയുടെ കെട്ടുമായല്ലേ പുറത്തുവന്നതു തന്നെ.

ബന്ധ(ന)ങ്ങളുണ്ടാവുന്നത് അത്രവല്യ കുറച്ചിലൊന്നുമല്ല. ഒരു സാധാരണ ജീവിതം പോരേ

നിസ്സഹായന്‍ said...

ഡിങ്കന്‍ കുഞ്ഞേ,
എന്തു പറ്റി തത്വചിന്താപരമായി ഇങ്ങനെ....? വല്ല എത്തും പിടിയും കിട്ടിയോ ? അതോ ഇന്ന് അമ്മ ദോശയുടെ കൂടെ സാമ്പാര്‍ തന്നില്ലേ ?

Anonymous said...

ഈ തത്വ ചിന്തയുടെ അസ്കിത ഉണ്ടോ....??

ശാശ്വത്‌ :: Saswath S Suryansh said...

പ്രിയപ്പെട്ട ഡിങ്കനും പങ്കിലക്കാട്ടിലെ മറ്റു ചങ്ങാതിമാരും ഒരു നിമിഷം ഇങ്ങോട്ടൊന്നു ശ്രദ്ധിക്കൂ..



കുറച്ചു കാലമായി ഡിങ്കന്റെ ആരാധകനായിട്ട്. ഇ ബ്ലോഗ്ഗര്‍-ല്‍ അക്കൌണ്ട് എടുത്തത്‌ 2007 ല്‍. പക്ഷെ ജന്മനാ തന്നെ അനങ്ങാ പാറ ആയതിനാല്‍ ബ്ലോഗ്‌ ഒന്നും തുടങ്ങിയില്ല. പകരം ഓര്‍ക്കുട്ടില്‍ ഫോട്ടോ കമന്റ്‌ എഴുതിയും, ട്വിറ്റെര്‍, ഫെയ്സ് ബുക്ക്‌ എന്നിവിടങ്ങളില്‍പോസ്ടിയും ഞാന്‍ സംതൃപ്തനായി.


കമന്റ്‌ എഴുത്തിന്റെ പരിമിതമായ സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ട് ഇത്രേം കാലം അറച്ചു നിന്ന ബൂലോഗത്തിന്റെ പടിവാതില്‍ ഞാനും ചവിട്ടുകയാണ്.

http://quickbrain.blogspot.com/2009/11/blog-post.html


താങ്കളെ പോലുള്ളവരുടെ സഹായ സഹകരണങ്ങള്‍ ഈ തുടക്കക്കാരനുണ്ടാകണം. ഇന്ത പോസ്റ്റ്‌ ഒരു വാട്ടി പാര്‍ത്തു ഉങ്കള്‍ തീരുമാനത്തൈ സോല്ലിടുങ്കോ.


സസ്നേഹം,