Tuesday, November 17, 2009
തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...
Tuesday, October 20, 2009
ജീവിതത്തെക്കുറിച്ചു തന്നെ
Friday, October 9, 2009
Che Guevara
Che Guevara Recites a poem.
Monday, October 5, 2009
ചെങ്ങറ...അഭിവാദ്യങ്ങള്‍...
Thursday, September 24, 2009
ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം
Thursday, September 10, 2009
Saturday, August 29, 2009
ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മൈക്കേല്‍...
Thursday, August 27, 2009
ഫക്ക് യൂ
----------
http://en.wikipedia.org/wiki/Finger_%28gesture%29
http://en.wikipedia.org/wiki/Hundred_Years%27_War
http://en.wikipedia.org/wiki/Longbow
മറ്റു വിവരങ്ങള്‍
----------------
ആംഗ്യം - പുരാതന ഗ്രീക്ക് കോമഡി നാടകങ്ങളില്‍ ആളുകളെ കളിയാക്കാനായി ഉപയൊഗിച്ചിരുന്ന വിരല്‍ പ്രയോഗത്തിന്റെ രൂപാന്തരമാണിതെന്നും, അതല്ല മെഡിറ്ററേനിയന്‍ പ്രവിശ്യയില്‍ കണ്ണേറുതട്ടാതിരിക്കാനുള്ള പ്രയോഗമായിരുന്നെന്നും അഭൂഹമുണ്ട്.
Thursday, July 23, 2009
വൈജ്യാത്യം (സഞ്ജയിക)
മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയന് കടപ്പാടോടെ
(ചില മേമ്പൊടി മാറ്റങ്ങൾ സഹിതം)
1. “ചാമീ..”
“ഓ... തമ്പ്രാ...”
“നിനക്കൊന്നും പറ്റീലല്ലോ അല്ലേ?”
“ഇല്ലമ്പ്രാ..”
“അപ്പോൾ വെടി കൊണ്ടത് പന്നിക്ക് തന്നെ. ഇനി നീ അതിനെ തിരഞ്ഞ് പിടിക്ക്”
2. മഠത്തിനടുത്ത് പുതിയതായി താമസത്തിന് വന്നതായിരുന്നു ക്രിസ്ത്യൻ കുടുംബം. അതിരാവിലേ മഠത്തിൽ നിന്ന് കർണ്ണകഠോര ശബ്ദത്തിൽ പട്ടരുടെ സാധകം കേട്ട് ശല്യം സഹിക്ക വയ്യാതെ ഗൃഹനാഥൻ പുറത്തിറങ്ങി. ശബ്ദം കുറയ്ക്കാൻ അപേക്ഷിച്ചു. അതു പറയാൻ “താനാരാ?” എന്നായി പട്ടർ. പുതിയതായി വന്ന ആളായതു കൊണ്ട് തന്റെ പേര് പറഞ്ഞാൽ മനസിലാകില്ലെന്ന് തിരിച്ചറിഞ്ഞ ഗൃഹനാഥൻ
“ഞാൻ അപ്പുറത്ത് താമസിക്കുന്ന ക്രിസ്ത്യാനി”
“അത് നിങ്ങളുടെ വിശ്വാസം അല്ലേ, ഉദ്യോഗം ആണ് ചോദിച്ചത്. ഞാൻ ഒരു ഭാഗവതരാണ്”
“അത് നിങ്ങളുടെ വിശ്വാസം അല്ലേ, ഉദ്യോഗം അല്ലല്ലോ?”
3. വാരം കഴിഞ്ഞ് കിട്ടിയ പണക്കിഴിയുമായി ഇല്ലത്തേക്ക് മടങ്ങുന്നതിനിടയിൽ നമ്പൂതിരി ചെന്ന് പെട്ടത് പിടിച്ചുപറിക്കാരുടെ മുന്നിൽ. കണ്ടതും ഒരു ഇരുപത് വാര അകലെ മാറി നിന്ന് തൊർത്ത് മുണ്ട് നിലത്ത് വിരിച്ച് ഉള്ള പണം മുഴുക്കെ അതിലിട്ട ശേഷം
“ഇതാ കയ്യിലുള്ളതൊക്കെ ഇതിലുണ്ട് ഇനിയെന്നെ വിട്ടയക്കണം”
പിടിച്ചുപറിക്കാരുടെ മൂപ്പൻ നമ്പൂതിരിയോട്
“നമ്പൂരി അത് കിഴികെട്ടിയെടുത്ത് വേഗം ഇല്ലത്തേക്ക് പോകിൻ“
നമ്പൂതിരി പണം കിഴികെട്ടി ഇല്ലത്തേക്ക് നടക്കുന്നതിനിടയിൽ പിടിച്ചുപറിക്കാർ വീണ്ടും പുറകേവന്ന് ചാടി പിടികൂടി നമ്പൂതിരിയെ ഇടിച്ചും, തൊഴിച്ചും താഴെ വീഴ്ത്തി പണം കവർന്നു. നമ്പൂതിരി മൂപ്പനോട്
“അപ്പോൾ നേരത്തേ പറഞ്ഞത്?”
“എടോ പിടിച്ചുപറിയാണ് ഞങ്ങളുടെ തൊഴിൽ. അല്ലാതെ തിരുമുൽ കാഴ്ച വാങ്ങലല്ല. മനസിലായോ?”
4. ക്ഷേത്രദർശനത്തിനായുള്ള ദീർഘയാത്രക്കിടയിൽ നമ്പൂതിരി കഷ്ടപ്പെട്ട് ഒരു നായരുടെ ചായക്കട കണ്ട് പിടിച്ചു. വെപ്പുകാരൻ നായരാണെന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷം ഹോട്ടലിൽ കയറി. സപ്ലയർ പയ്യൻ നമ്പൂതിരിയോട്
“എന്താ കഴിക്കാൻ?”
“ഒരു ചായ. ചായക്കോപ്പയും, അടിപ്പാത്രവും ചൂടുവെള്ളത്തിൽ കഴുകി നല്ല വൃത്തിയില് എടുക്കണം. പാല് കൂട്ടി, പഞ്ചാര കുറച്ച്. ഒരു പ്ലേറ്റ് ഇഡലി. ഇവിടെ പാത്രത്തിലാണോ അതോ ഇലയിലാണോ പതിവ്? ഇലയുണ്ടെങ്കിൽ അത് മതി. വെള്ളം നനച്ച് നന്നായി തുടയ്ക്കണം. ചട്ണി വേണ്ടാ സമ്പാർ മതി”
സപ്ലയർ പയ്യൻ നമ്പൂതിരിയുടെ അടുത്തിരിക്കുന്ന ആളോട്
“എന്താ കഴിക്കാൻ?”
“ഇഡലീം, ചായേം”
പയ്യൻ അടുക്കള വാതിൽക്കൽ ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
“രണ്ട് ചായേലൊന്ന് ലൈറ്റ്, രണ്ട് പ്ലേറ്റ് ഇഡലി”
Thursday, July 2, 2009
അലമ്പുണ്ടാക്കരുത്
ആരും അലമ്പുണ്ടാക്കരുത്
സ്വര്‍ഗരാജ്യം നിങ്ങളെടുത്തോ....
പക്ഷേ, സ്വവര്‍ഗരാജ്യത്തില്‍ ആ പാവപ്പെട്ടവര്‍ക്കുള്ള അവകാശത്തിന്മേല്‍ ആണിയടിക്കാന്‍ വരരുത്.
Friday, June 26, 2009
Tuesday, June 9, 2009
ന
Friday, June 5, 2009
അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍
Friday, May 29, 2009
ഹന്തൊന്തൊന്ത് മനസിലായോ?
(മൈക്കിലൂടെ ഒഴുകിവരുന്ന യേശുദാസ് ഭക്തിഗാനമാണ് ശബ്ദപശ്ചാത്തലം)
{
അമ്പലം കമ്മറ്റി ഈയിടെയാണ് മാറിയത് എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഭക്തിഗാനങ്ങളിലെ ചുവടുമാറ്റം. “ഓടിവരും കണ്ണുകളിലും”യും, “പള്ളിക്കെട്ടും“, “ഗുരുവായൂരമ്പല നടയി”ലും ഒക്കെ നടയ്ക്കുപുറത്ത്; പകരം യേശുദാസ് “സാന്ദ്രാനന്ദാവ ബോധാത്മകം...” പാടുന്നു.പാടത്തെ പണി കഴിഞ്ഞ് അന്തി മോന്താൻ പോകുന്നതിനു മുന്നെയായി അമ്പലക്കുളത്തിലൊരു മുങ്ങലും, നടയ്ക്കൽ നിന്നൊരു നീട്ടിവിളിയും, പ്രാർത്ഥനയും താമുവിന്റെ ശീലമാണ്. ഉപ്പൂറ്റിയ്ക്ക് മുകളിൽ വെള്ളമുള്ള ഏത് ജലാശയത്തേയും ഭയപ്പെടുന്ന ഞാൻ വെള്ളത്തിലേക്കുള്ള താമുവിന്റെ ക്ഷണം ഒഴിവാക്കാനാണ് മറുചോദ്യം ആദ്യമേ എടുത്തിട്ടത്.
“താമൂന് ഈ പാട്ട് കേട്ടിട്ട് എന്തു തോന്നുന്നു”
“എനിക്കൊന്നും മനസിലായില്ല കുട്ട്യേ”
}
രംഗം-2 / കള്ളുഷാപ്പ്
{
ഉറുമ്പുകളും, ഈച്ചകളും ചത്തുപൊന്തി കിടക്കുന്ന മട്ട് മാറ്റി മൂന്നാമത്തെ കുപ്പിയിൽ പിടി മുറുക്കിയിരുന്നു ഞാനും, താമുവും.
“ആനയും, കൊതുകും കൂടെ കല്യാണം കഴിച്ചു. ആന കൊമ്പൻ, കൊതുക് ഒരു അനോഫിലിസ് സുന്ദരിക്കുട്ടി. പക്ഷേ ആദ്യരാത്രി കഴിഞ്ഞ് പിറ്റേന്ന് നേരം വെളുത്തപ്പോൾ കൊതുക് കട്ടിലിൽ ചത്തു കിടക്കുന്നു. കാരണം എന്താണ് താമൂ?”
ലിംഗവലിപ്പം എന്ന ഉത്തരം പച്ചമലയാളത്തിൽ പറയുന്നതിന്റെ അശ്ലീലത ഒഴിവാക്കിക്കൊണ്ട് താമു
“അത് പിന്നെ അങ്ങല്ലല്ലേ വരുള്ളൂ കുട്ട്യേ? ആന കൊതൂന്റെ മോളില് കേറിക്കെടന്നോണ്ടാകും“”
“താമു ഉദ്ദേശിച്ചത് എനിക്ക് മനസിലായി പക്ഷെ അതല്ല കാരണം. ഉത്തരം പറ താമൂ”
“എനിക്ക് അറിയില്ല കുട്ട്യേ”
}
രംഗം-3 / വീട്ടിലേക്കുള്ള ഒറ്റയടിപ്പാത
{
ഇരുളിലൂടെ വേച്ചുവേച്ച് നടക്കുമ്പോൾ ഞങ്ങൾക്ക് എതിരേ വരുന്നയാൾ
“ഇതെന്താ താമൂവേട്ടാ ഇന്ന് ചേലായിട്ടുണ്ടല്ലോ?”
“അല്ല ആരാത്?”
“ഞാനാ താമുവേട്ടാ”
“ആരാ വേണുവാണോടാ? “
“അല്ല രവിയാണ് താമുവേട്ടാ”
“ഇരുട്ടത്ത് പെട്ടെന്നങ്ങട് മനസിലായില്ലടാ. ഇന്ന് ഈ കുട്ടീടെ നിർബ്ബന്ധം കൊണ്ട് ലേശം അതികായി.“
}
അപ്പോൾ പറഞ്ഞുവരുന്നതെന്തെന്നാൽ...
അറിയില്ലായ്മയും, മനസിലാകായ്മയും രണ്ടാണെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. പക്ഷേ, ‘മനസിലാകായ്മ എന്നൊന്നില്ല‘ എന്നത് പലപ്പോഴായി കടുത്ത നിലപാടോടെ വെള്ളെഴുത്ത് ഉയർത്തിക്കൊണ്ട് വരാറുള്ള ഒരു ആശയമാണ്. പോസ്റ്റ്-1 , പോസ്റ്റ്-2 എന്നീ പോസ്റ്റുകളും, തുടർന്ന് വന്ന കമെന്റുകളും ശ്രദ്ധിച്ചാൽ നിഘണ്ടുവിൽ നിന്ന് കാലഹരണപ്പെട്ട ഒരു വാക്കാണ് “മനസിലായില്ല” എന്നതെന്നാണ് നമ്മൾ മനസിലാക്കേണ്ടത്.
സംഗതികളെ ചിരിച്ചു തള്ളാൻ വരട്ടെ. നിഘണ്ടുവിനെക്കുറിച്ച് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതിയ വെള്ളെഴുത്ത് “മനസിലായില്ല” എന്ന പദത്തെ കാള്‍വിന്‍ ശൈലിയില്‍ നിഘണ്ടുവിൽ നിന്ന് നിഷ്ക്കാസനം നടത്തുന്നത് തീർത്തും ഏകപക്ഷീയമായ വാദത്താലാണ്. “എല്ലാം ലളിതമല്ല, ലോകം സങ്കീർണ്ണമയമാണ്“ / "ലളിതം എന്നത് എന്താണെന്ന് നിര്‍വചിക്കേണ്ടി വരും അതു ബുദ്ധിമുട്ടാണോ അല്ലയോ എന്നു തിരിച്ചറിയാന്‍" എന്നീ മുഖവുര അദ്ദേഹം നൽകുന്നുണ്ടെങ്കിലും - കെ.പി.എ.സി ലളിതയുടെ അഭിനയലാളിത്യത്തേക്കാൾ - ‘ലളിത‘മായ ലോജിക് വെച്ചാണ് “മനസിലാകാത്തവരുടെ സംഘത്തെ” വെള്ളെഴുത്ത് മൌലികവാദികളും, വൈവിധ്യത്തെ അംഗീകരിക്കാൻ മടിക്കുന്നവരും, സർവ്വോപരി വായിച്ചതിനെ “ഇല്ലാതാക്കാൻ” ബോധപൂർവ്വമായി നടത്തുന്ന ഇടപാടുകാരുടെ ഉപജാപ സംഘമായും ചിത്രീകരിക്കുന്നത്.
“നിങ്ങൾ ഇസ്ലാമാണ്
ഇസ്ലാമിൽ കൂടുതലും തീവ്രവാദികളാണ്
അതിനാൽ നിങ്ങളും തീവ്രവാദിയാണ്”
എന്നതിനോട് നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും ഏതാണ്ട് സർക്കുലാർ തിയറിയുടെ അതുപോലൊരു ലളിതലോജിക്ക് വെച്ചാണ് മനസിലാകാത്തവരുടെ മനശാസ്ത്രം വെള്ളെഴുത്ത് നോക്കിക്കാണുന്നത്.
ഒരു വാക്കിന് തുല്യം ആ വാക്കുമാത്രം എന്ന ആപ്തവാക്യത്തെ മാനിച്ചു കൊണ്ട് പറയട്ടെ; “അറിയില്ല/മനസിലായില്ല/അംഗീകരിക്കുന്നില്ല” എന്നത് വ്യത്യസ്ഥാർത്ഥത്തിൽ തന്നെയാണ് മലയാളി പ്രയോഗിക്കുന്നത്. അജ്ഞാതമായതിനേയോ, അംഗീകരിക്കാൻ മടിയുള്ളതിനേയോ ആണ് ഒരു “മനസിലാകായ്മ“കൊണ്ട് മറയ്ക്കുന്നതെങ്കിൽ പ്രയോഗിച്ചവനെ/ളെ യാഥാസ്തികനെന്നോ, മൌലികവാദിയെന്നോ, വിഢിയെന്നോ ഒക്കെ വിളിക്കാം. മനസിലാകായ്മ “അറിവി“ന്റെ പ്രശ്നമാണെന്നാണ് പോസ്റ്റ് 2ന്റെ കമെന്റുകളിൽ വെള്ളെഴുത്തും, *ഗുപ്തനും സമർത്ഥിക്കുന്നത്. എന്നാൽ പിന്നെ അതൊന്ന് “അറിഞ്ഞിട്ടു” തന്നെ കാര്യം. മുകളിലെ മൂന്ന് രംഗങ്ങളിലേക്ക് മടങ്ങിപ്പോകാം. മൂന്നിലും താമുവിന്റെ “അറിവ്” തന്നെയാണ് പരാമർശവിധേയമാക്കുന്നത്.
രംഗം-1 : ‘മനസിലായില്ല’ => താമുവിന് സംസ്കൃതമോ, മണിപ്രവാളമോ അറിയില്ല, അയാളത് അഭ്യസിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംസ്കൃതപദങ്ങൾ നിറഞ്ഞ ഭക്തിഗാനം താമുവിന് ആസ്വദിക്കാൻ കഴിയുന്നില്ല.
രംഗം-2 : “അറിയില്ല” => കുസൃതിച്ചോദ്യത്തിന്റെ ഉത്തരം ചോദ്യകർത്താവിന് മാത്രമേ അറിയാവൂ എന്ന് മനസിലാക്കിയ താമു ഉത്തരം തനിയ്ക്കറിയില്ലെന്ന് പറഞ്ഞ് കീഴടങ്ങുന്നു.
രംഗം-3 : “മനസിലായില്ല” => കഴിഞ്ഞ 25 വർഷമായി താമുവിന് രവിയെ അറിയാം. പക്ഷേ ഉള്ളിലെ കള്ളിന്റേയും, ഇരുളിന്റേയും സാന്നിദ്ധ്യം കൊണ്ട് രവിയെ പെട്ടെന്ന് “തിരിച്ചറിയാൻ” താമുവിനായില്ല. എതിരേ വന്ന ആളാകട്ടെ താൻ “രവി” ആണെന്ന് വ്യക്തമാക്കുന്നുമില്ല. പക്ഷെ താമുവിന്റെ ‘മനസി‘ൽ അപ്പോൾ ഒരു അൽഗോരിതം പ്രവർത്തനക്ഷമമാകുന്നുണ്ട്.
1) “താമുവേട്ടാ” എന്ന് തന്നെ സംബോധന ചെയ്യാൻ സാധ്യതയുള്ളവരുടെ വലിയ പട്ടിക.
2) ആ പട്ടികയിൽ / ആ നേരത്ത് / ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളവരെ മാത്രം തിരഞ്ഞെടുത്ത ചെറിയ പട്ടിക.
3) ചെറിയ പട്ടികയിലെ സാധ്യതയുള്ളവരുമായുള്ള ശബ്ദതാരതമ്യത്തിൽ കൂടുതൽ അടുത്തു നിൽക്കുന്ന ‘വേണു‘ എന്ന അനുമാനം / പക്ഷെ ഉറപ്പില്ലാത്തതിനാൽ ‘ആണോടാ?‘ എന്ന സംശയം.
(സംഗതി ചില്ലറ കളിയല്ല; സാധ്യതകളുടേയും, തിരഞ്ഞെടുപ്പുകളുടെയും ഇത്തരം സങ്കീർണ്ണപ്രക്രിയകൾ നടത്തിയിട്ടു തന്നെയാണ് താമു രവിയെ ‘മനസിലാക്കാതിരിക്കു‘ന്നതെന്ന് എന്നെങ്കിലും മനസിലായല്ലോ? ഒരുപക്ഷെ, മനസിലാക്കലോളം തന്നെ സങ്കീര്‍ണ്ണമാണ് മനസിലാകാതിരിക്കലും. )
അറിവ്, തിരിച്ചറിവ് എന്നിവയ്ക്ക് വ്യത്യസ്താർത്ഥങ്ങൾ വെള്ളെഴുത്ത് നൽകുന്നുണ്ടെങ്കിൽ തീർച്ചയായും ആ ആനുകൂല്യം “മനസിലായില്ല” എന്ന് പറയാനുള്ളവരുടെ അവകാശത്തിനും നൽകേണ്ടതാണ്; ചുരുങ്ങിയ പക്ഷം തമസ്ക്കരണാർത്ഥത്തിൽ അത് പ്രയോഗിക്കാത്തവർക്കെതിരെയെങ്കിലും. കാരണം മനസിലായില്ല എന്ന വെളിപ്പെടുത്തൽ എല്ലായ്പ്പോഴും അലസമായ ഒരു ഒഴിഞ്ഞുമാറലോ / ഇല്ലായ്മചെയല്ലോ / അംഗീകരിക്കാൻ മടിക്കലോ അല്ല എന്നെങ്കിലും മനസിലാക്കേണ്ടതുണ്ട്.
“എല്ലാം നിങ്ങൾ മനസിലാക്കിയിരിക്കണം“ എന്ന് പറയുമ്പോൾ -എത്രതന്നെ ഇല്ലെന്ന് ശഠിച്ചാലും - “എല്ലാം നിങ്ങൾ അംഗീകരിക്കണം“ എന്നൊരു ഫാഷിസ്റ്റ് ധ്വനികൂടെ അതിൽ കടന്നുകൂടുന്നുണ്ട്.
എല്ലാം നിങ്ങൾ കേൾക്കണം / എല്ലാം നിങ്ങൾ മനസിലാക്കണം / എല്ലാം നിങ്ങൾ അംഗീകരിക്കണം. സാഹിത്യത്തിലെ മനസിലാകാതിരിക്കലിനെ പ്രതിരോധിക്കാനായി വെള്ളെഴുത്ത് ആശ്രയിക്കുന്ന സങ്കേതം ശാത്രമാണ്. "ശാസ്ത്രം വികസിച്ചെന്നും നാള്‍ക്കുനാള്‍ സങ്കീര്‍ണ്ണമാവുന്നെന്നും നമുക്കറിയാം" എന്ന പരിചയെടുത്ത് അദ്ദേശം ആയിരപ്പടയ്ക്ക് നേരേ നിലകൊള്ളുന്നുണ്ടെങ്കിലും മനസിലാക്കേണ്ട ചിലതുണ്ട് . "ഗണിതശാസ്ത്രം അറിയാത്തവര്‍ക്ക് ഇവിടെ പ്രവേശനമില്ല" എന്ന ബോര്‍ഡ് തൂക്കിയ ശാസ്ത്രജ്ഞര്‍ പോലും ഗണിതശാസ്ത്രം മനസിലാകാത്തവര്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞിട്ടില്ല :) . ശാസ്ത്രത്തിലാണെങ്കില്‍ മനസിലാക്കല്‍ ശരികളിലൂടെ മാത്രമല്ല തെറ്റുകളിലൂടെയുമാണ് നടക്കുന്നത്. നീല്‍സ് ബോറിന്റെ ദ്വിമാന ആറ്റം ഘടന തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ശാസ്ത്രപരിചയം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് അത് മനസിലാക്കി കൊടുക്കുന്നത്. ആറ്റത്തിന്റെ ത്രിമാന-ഊര്‍ജ്ജ സങ്കീര്‍ണ്ണ സങ്കേതങ്ങള്‍ മനസിലാക്കാന്‍ ആ തെറ്റായ വഴിയിലൂടെയാണ് നീങ്ങേണ്ടത്.
മനസിലാക്കലും, അംഗീകരിക്കലും രണ്ടാണെന്ന മറുവാദം വരാം. ‘മനസിലാക്കി‘യതിനു ശേഷം വേണമെങ്കിൽ മാത്രം ‘ആസ്വദിക്കു’കയോ, ‘അംഗീകരിക്കു‘കയോ ചെയ്താൽ മതിയെന്ന യുക്തിയെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ. മനസിലാകാതിരിക്കലെന്നത് എല്ലായ്പ്പോഴും ആസ്വദിക്കാനോ, അംഗീകരിക്കാനോ പാകപ്പെടും വരെയുള്ള ഒരു "ഇടവേള/താൽക്കാലിക അവസ്ഥ" മാത്രമാകണമെന്നില്ല.
"ചേട്ടന്‍ സൂര്യേടെ ഗജിനി കണ്ടിട്ടുണ്ടോ?"
"അയ്യേ, ഇല്ല... ശേ.."
"എന്നാല്‍ പോട്ടെ അമീര്‍ഖാന്റെ ഗജിനി കണ്ടിട്ടുണ്ടോ?"
"പോ പെണ്ണേ, എനിക്ക് കണ്ട അവന്മാരുടെയൊക്കെ 'ഗജിനി' നോക്കലല്ല പണി."
എന്ന് സുരാജ് വെഞ്ഞാറമൂട് സ്ക്രീനില്‍ തമാശ പറയുമ്പോള്‍ അത് മനസിലാകാതെ മിഴുങ്ങസ്യ ഇരിക്കുന്ന ശുദ്ധഗതിക്കാരെ കണ്ടിട്ടുണ്ട്. അവരാകട്ടെ രണ്ട് ഗജിനിയും കണ്ടിട്ടുമുണ്ട് :)
രംഗം-3 പ്രകാരം ഇരുൾ/കള്ള്/ വേണു-രവി എന്നിവരുടെ ശബ്ദസാദൃശ്യം എന്നിവ സൃഷ്ടിച്ച ഒരു ഇടവേളയിൽ മാത്രമാണ് താമുവിന് രവിയെ മനസിലാകാതിരിക്കുന്നത് എന്ന് സമർത്ഥിക്കുന്ന “സ്ഥലത്തെ പ്രധാന ബ്ലോഗന്മാ“ർക്ക് രംഗം നാലിലേക്ക് സ്വാഗതം.
രംഗം-4 / ഗ്രാമീണ വായനശാല
{
അക്ഷരമറിയാത്ത താമുവിന് ഞാൻ ബഷീറിന്റെ ‘സ്ഥലത്തെ പ്രധാന ദിവ്യൻ‘ വായിച്ചു കേൾപ്പിക്കുന്നു. ഗ്രാമത്തിലെ ആഞ്ഞിലിത്തടി കാണാതായതിനെക്കുറിച്ച് തിരക്കാൻ മാന്ത്രികനായ കണ്ടമ്പറയനെ കാണാൻ പോയി മടങ്ങി വരുകയാണ് ആനവാരി, പൊൻകുരിശ്, മുത്തപ്പ, പോക്കർ തുടങ്ങിയ ബഷീറിയൻ സംഘം. കാണാതായ തടിയെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ടമ്പറയൻ അവർക്കരുളിയ മാന്ത്രിക അടയാളവാക്യം “ഹന്തന്തൊന്ത്” എന്നത് മാത്രമായിരുന്നു. ഒന്നും മനസിലാകാതെ അവർ തിരികെ വരുന്നേരം അവരിലൊരാൾ മാത്രം അത് ‘മനസിലാക്കുന്നു‘
ഹന്തൊന്തൊന്ത് = അതവിടെയുണ്ട് = അത് അവിടെ തന്നെ ഉണ്ട്
ഹന്തൊന്തൊന്ത് = ആഞ്ഞിലിത്തടി അത് കിടന്ന മണ്ണിനടിയിൽ തന്നെ ഉണ്ട്
ഹന്തൊന്തൊന്ത് = ആഞ്ഞിലിത്തടി മോഷ്ടിക്കാൻ ശ്രമിച്ചവർ അത്രയും വലിയ തടി ആരുടേയും കണ്ണിൽ പെടാതെ പെട്ടെന്ന് കടത്തുന്നത് ഒഴിവാക്കാനായി തടി കിടന്നതിന് അടുത്തായി കുഴിയെടുത്ത് മൂടുന്നു.
“അല്ല കുട്ട്യേ, അതെങ്ങന്യാണ് ഹന്തെന്തൊന്ത് എന്ന് പറഞ്ഞാൽ ഇത്രയൊക്കെ മനസിലാകണത്?”
“ഇത് കഥയല്ലേ, കഥയിൽ ചോദ്യമുണ്ടോ താമൂ?”
“അത് ശര്യാണ്. പക്ഷേ ഹന്തൊന്തൊന്ന് എന്ന് കേട്ടപ്പോൾ എനിക്കൊന്നും മനസിലായില്ലെന്റെ കുട്ട്യേ”
}
മനസിലാക്കലുകളുടെ വൈജ്യാത്യത്തെ സാഹിത്യസൂഫി ബഷീർ ഇത്രയേറെ ലളിതമാർന്ന നർമ്മത്താൽ അവതരിപ്പിച്ചിരിക്കുന്നത് നമ്മുടെ വെള്ളെഴുത്തിന് മനസിലാകുമെന്നിരിക്കേ;
മൈ ഡിയർ താമൂ, ഇനി നിങ്ങൾക്ക് ആരുടെ മുഖത്തും നോക്കി ധൈര്യമായി പറയാം
“എനിക്ക് മനസിലായില്ല”
** പോസ്റ്റ് ലെതീഷ് മോഹന്റെ കവിതയെക്കുറിച്ച് വെള്ളെഴുത്ത് എഴുതിയ പഠനത്തെക്കുറിച്ചല്ല , മറിച്ച് വെള്ളെഴുത്തിന്റെ “മനസിലാക്കൽ” നിലപാടുകളെക്കുറിച്ചാണെന്ന് ഓർമ്മപ്പെടുത്തുന്നു.
*** ആ ഇനി കമെന്റുകളാകാം. വായിച്ച ശേഷം ഞാൻ ‘മനസിലാക്കി‘യതനുസരിച്ച് മറുപടി തരും. [ഹാ! അത്രയ്ക്കായോ]
================================
Off.To.
* കവിത മനസിലായില്ലെന്ന് പറഞ്ഞ എസ്. ജെ. ഗ്രാമത്തിനെ രസക്കൂട്ടൊരുക്കുന്നതില്‍ രീതിശാസ്ത്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതുകൊണ്ട് / ധ്വന്യാത്മകമായ ജീവന്‍ പരമാത്മാവുപോലെ ഉദാത്തമായ എന്തോ തത്വമല്ല വാക്കുകളുകളുടെ രസതന്ത്രത്തിന്റെ സൃഷ്ടിയാണെന്നുള്ള കാഴ്ചപ്പാടാണ് ആധുനികകവിതയിലെ ഭൌതികവാദം എന്നതുകൊണ്ട് ഉദ്ദേശിച്ചത് / ശരീരം ആത്മാവ് പോലെയുള്ള സമഷ്ടിതത്വങ്ങളില്‍ ഊന്നിയുള്ള ആസ്വാദനം അസാധ്യമാവുന്നു ഇത്തരം പ്രയോഗങ്ങളാൽ ഗുപ്തൻ വശം കെടുത്തുന്നത് കണ്ടപ്പോൾ പെട്ടെന്ന് മനസിലോടിയെത്തിയത് ബ്ലോഗിൽ തന്നെ പലപ്പോഴായി ഉപയോഗിക്കപ്പെട്ട “സന്ദേശം-ആർ.ഡി.പിയുടെ തോൽവി-പ്രതിക്രിയാവാദം-റാഡിക്കലായുള്ള മാറ്റം” തമാശയാണ് :) വായനയ്ക്ക് പരിമിതികളുണ്ട് എന്ന് ഇവിടെ തുറന്ന് സമ്മതിച്ച ഗുപ്തന്‍ തന്നെയാണ് എസ്.ജെ.യെ ഒരുമാതിരി "സന്ദേശം ഉത്തമനെ"പ്പോലെ അടിച്ചിരുന്നത്.
Friday, April 17, 2009
വേണമെങ്കിൽ ബലാത്സംഗം ചെയ്തോളൂ; പക്ഷേ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് മിണ്ടിപ്പോകരുത്
വെങ്കായം നായിഡു&ടീംസിന്റെ പുതിയ കസർത്ത്.
വാർത്ത :=> സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണ്ട: പാര്‍ലമെന്റ് സമിതി
“ഇന്ത്യയുടെ തലസ്ഥാനമാണ് ഡെൽഹി”
“യെൻ ജപ്പാന്റെ കറൻസിയാകുന്നു”
“Sine = Opposite/Hypotenuse"
സദാചാരം മൂത്തുമൂത്ത് "ഇനി ക്ലോണിംഗ് മാത്രം മതി"യെന്ന് ഉറഞ്ഞുതുള്ളുന്നവരോട് എന്ത് പറയാൻ?
Wednesday, April 15, 2009
നമുക്ക് തൽക്കാലം ചെയ്യാനാകുന്നത് ചെയ്യുക
ഹൈന്ദവഫാസിസ്റ്റുകൾ അധികാരം കൈയ്യാളാതിരിക്കാൻ.
ഹൈന്ദവഫാസിസത്തിന് നിലവിലുള്ള ബദലായ
കോൺഗ്രസ് (എന്ന തമ്മിൽ ഭേത തൊമ്മൻ) ഒറ്റയ്ക്ക്
ഭൂരിപക്ഷം നേടുകയെന്ന അവസ്ഥയില്ലാതിരിക്കാൻ
നമുക്ക് തൽക്കാലം ചെയ്യാനാകുന്നത് ചെയ്യുക...
Monday, April 13, 2009
Tuesday, April 7, 2009
മിസാരു, മിക്കസാരു, മസാരു
മുന്‍തദാര്‍അല്‍സെയ്ദി, മുതുവം ഷാജി, ജർണയിൽ സിംഗ്
*ഇത്തരം പ്രതികരണങ്ങോട് യോജിപ്പില്ല്ലെന്ന് ഇവിടെ അറിയിച്ചതായിരുന്നു.
പക്ഷേ നിരയിൽ ആളുകൾ കൂടിവരുന്നുവെന്നത് ഓർമ്മപ്പെടുത്താതെ വയ്യ.
Monday, April 6, 2009
സ്ത്രീ - മദീനയായാലും മാംഗളൂരായാലും മയാമിയായാലും നീതി ഒന്നാണ്
“ബർസ എന്നാൽ മുഖം തുറന്നിട്ടവൾ എന്നാണർത്ഥം. ഖദീജാ മുംതാസിന്റെ ഈ നോവലിലെ നായിക മുഖം തുറന്നിട്ടവളാണ്. ഈ മുഖം തുറന്നിടലിലൂടെ മനസു തന്നെ തുറന്നിടാനാണ് സബിത ആഗ്രഹിക്കുന്നത്. തുറന്നിട്ട മനസുമായി ഇസ്ലാമിലൂടെ ഒരു യാത്ര നടത്തുകയാണ് സബിത ചെയ്യുന്നത്”
- പുസ്തകത്തിന്റെ പിൻകുറിപ്പ്
പുസ്തകത്താളുകളിലൂടെ….
*
‘യാ ഹരീം , മുഖം മറയ്ക്ക്”
**
“ദക്തൂർ ഹാഷിം, നിങ്ങളീ ചെയ്തതു ശരിയായില്ല. അവൾ ലിപ്സ്റ്റിക്കിടുന്നെങ്കിൽ അതിൽ നിങ്ങൾക്കെന്തു കാര്യം?”
“ദക്തൂറാ, അവളൊരു ഖദ്ദാമയാണ്(മെയ്ഡ് സെർവെന്റ്). അവളുടെ ഭർത്താവ് അവളുടെ കൂടെയില്ല. സ്ത്രീകൾ ഭർത്താക്കന്മാർക്ക് കാണാൻ വേണ്ടി മാത്രമേ ഇങ്ങനെ ചമയങ്ങളണിയാവൂ..”
***
****
Sunday, March 29, 2009
മരണമേ വരേണമേ...
------------
മക്കളെയെല്ലാം നനഞ്ഞതുണികൊണ്ട് പുതപ്പിച്ച് മുറി പൂട്ടിയശേഷം അടുക്കളയിൽ ചെന്ന് കത്തുന്ന ഗ്യാസ് ഓവണിൽ തലവെച്ചു മരിച്ചു.
- February 11, 1963
രണ്ടാം ഭാര്യ Assia Wevill :
അടുക്കളയിലെ ഗ്യാസ് സ്റ്റൌ തുറന്നിട്ട ശേഷം വിസ്ക്കിയിൽ സ്ലീപ്പിംഗ് പിൽസ് ചേർത്ത് കുടിച്ചുകൊണ്ട് നാലുവയസുകാരി മകളോടൊപ്പം ചേർന്നുകിടന്ന് തീപ്പെട്ടു മരിച്ചു.
- March 23, 1969
മകൾ Shura :
അമ്മയുടെ(Assia Wevil) ആത്മഹത്യാശ്രമത്തിനിടെ കൊല്ലപ്പെട്ടു.
- March 23, 1969
മകൻ Nicholas Hughes :
സിൽവിയാ പ്ലാത്തിലുള്ള മകൻ. ഡിപ്രഷൻ മൂത്ത് നാല്പത്തേഴാം വയസിൽ അലാസ്കയിലെ വീട്ടിൽ വെച്ച് തൂങ്ങി മരിച്ചു.
-March 16, 2009
ജീവിച്ചിരിക്കുന്നവർ
------------------------
മൂന്നാം ഭാര്യ Carol Orchard , സിൽവിയയിലുള്ള മകൾ Frieda Hughes
Ted Hughes എന്തായാലും ആത്മഹത്യ ചെയ്യുകയായിരുന്നില്ല; ഹാർട്ട് അറ്റാക്കായിരുന്നു മരണ കാരണം.
-October 28, 1998
കവിതാ ശകലങ്ങൾ
Ted Hughes
-----------------------------------------
Something tries to save itself-searches
For defenses-but words evade
Like flies with their own notions
Old age slowly gets dressed
Heavily dosed with death's night
Sits on the bed's edge
Pulls its pieces together
Loosely tucks in its shirt
Sylvia Plath
---------------------------------------------------------
In Brueghel's panorama of smoke and slaughter
Two people only are blind to the carrion army:
He, afloat in the sea of her blue satin
Skirts, sings in the direction
Of her bare shoulder, while she bends,
Finger a leaflet of music, over him,
Both of them deaf to the fiddle in the hands
Of the death's-head shadowing their song.
These Flemish lovers flourish;not for long.
Yet desolation, stalled in paint, spares the little country
Foolish, delicate, in the lower right hand corner
Nicholas Hughes
-----------------------------------
Your son's eyes.... would become
So perfectly your eyes,
Became wet jewels
The hardest substance of the purest pain
As I fed him in his high white chair
. . . . . .
O love, how did you get here?
O embryo..
In you, ruby.
The pain
You wake to is not yours.
Tuesday, March 24, 2009
മ.മാ..മാർക്സിസം
ഒന്നാമൻ: അപ്പോൾ അങ്ങനെയാണ്.
രണ്ടാമൻ: അതെ, അങ്ങനെ തന്നെയാണ്.
ഒന്നാമൻ: അല്ലെങ്കിലും അത്രവലിയ വ്യത്യാസം ഒന്നും ഇല്ലെന്നെ ഞങ്ങൾ “ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ“ എന്ന് പറയും.
രണ്ടാമൻ: ഞങ്ങൾ ചെറുതായൊന്ന് മാറ്റും “ഇല്ലായില്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”
ഒന്നാമൻ: ഹോ! ഇത്രയും സാമ്യം സ്വപ്നത്തിൽ കൂടെ വിചാരിച്ചതല്ല.
രണ്ടാമൻ: അതെ. ലാൽസലാമു അലൈക്കും.
ഒന്നാമൻ: ഈങ്കുലാവലാമുഹമ്മദ്
(അടുത്ത ജന്മത്തിലെങ്കിലും കാർട്ടൂൺ വരയ്ക്കാനുള്ള കഴിവ് നൽകേണമേ!)
Friday, March 6, 2009
ഹൌ ഐ വണ്ടർ... വാട്ട് യൂ ആർ
ഹൌ ഐ വണ്ടർ വാട്ട് യൂ ആർ
അപ് അബൌവ് ദി വേൾഡ് സോ ഹൈ
മൈക്കേൾ ജാക്സൻ ഇൻ ദി സ്കൈ“
എന്തൊക്കെ പറഞ്ഞാലും (എത്ര ചെകുത്താൻ സ്വഭാവക്കാരായാലും) ചിലരെല്ലാം ഇപ്പോഴും മനസിൽ മാലാഖമാരാണ് പച്ചകുത്തപ്പെട്ടിരിക്കുന്നത്...
ഹൃദയം ഒരു ദാവീദിൽ നക്ഷത്രമാണെങ്കിൽ...
അതിന്റെ 7 മഴവിൽ കളങ്ങളിൽ 7 മാലാഖമാരാണുള്ളതെങ്കിൽ അതിൽ ഒന്ന് പോപ്പിന്റെ രാജകുമാരൻ മിഖായേൽ മാലാഖ ആയിരിക്കും...
ചെസ് കളങ്ങളിലെ കരുക്കൾ പോലെ കറുപ്പിലും, വെളുപ്പിലും മൈക്കേൽ...
(അതുകൊണ്ട് മാലാഖമാരുടെ തിരിച്ചുവരവാണ് മല്യമാർ തിരിച്ചു തരുന്ന ഗാന്ധിക്കണ്ണടകളേക്കാൽ എനിക്ക് സന്തോഷം തരുന്ന വിഷയം)
അവസാനത്തെ പ്രകടനത്തിനുശേഷം ചിറകറ്റ് വീണ്ടും മൈക്കേൾ ദാവീദിൻ നക്ഷത്രക്കളത്തിൽ തടവിലായേക്കാം...
ഹൃദയം ഒരു ദാവീദിൽ നക്ഷത്രമാണെങ്കിൽ...
അതിന്റെ ഏതെങ്കിലും ഒരു മഴവിൽ കളത്തിൽ ഗബ്രിയേലും ഉണ്ടാകും...
(ഗോൾ പോസ്റ്റിൽ പന്തു കുത്തി നിറച്ച് കുട്ടിക്കരണം മറിയുന്ന ആ മാലാഖയെ ഏവരും ‘ഏഞ്ചൽ ബാറ്റി’ എന്ന് വിളിച്ചു കൂവുന്നുണ്ടായിരിക്കും. ആരവത്തിന് ബാക്ഗ്രൌണ്ട് സ്കോറായി മിഖായേൽ പാടുന്നുണ്ടായിരിക്കും...)
നൊസ്റ്റാൾജിയകൾ തിരികെ വന്ന് മടങ്ങിപ്പോകുന്നതിനേക്കാൾ ആനന്ദകരമായതെന്തുണ്ട്?
*
പീഡോഫീലിയയും, ഗാന്ധിക്കണ്ണടയും കമെന്റുകളിൽ കാണരുതെന്നപേക്ഷ
Wednesday, February 18, 2009
ഉൽപ്രേക്ഷ (സിഗരറ്റ്)
എരിഞ്ഞാണ് തുടങ്ങിയത്
പിന്നെ കത്തിക്കേറി
പുകഞ്ഞു നീറി..
കൈക്കുമ്പിളിലെടുത്തോമനിച്ച്
ചുണ്ടിൽ ചേർത്തുമ്മവെച്ച്
നെഞ്ചുതടവിച്ചുമച്ച്..
അവസാനത്തെ നെരിപ്പോടിനെ
ആണിരോഗമുള്ള കാലടിയാൽ
ചവിട്ടിയണയ്ക്കുമ്പോഴാണ്
ഉൽപ്പലാക്ഷന് വർണ്ണ്യത്തിലാശങ്ക!
Friday, February 13, 2009
പൂവാലന്റൈൻസ് ഡേ ആശങ്കകൾ അഥവാ ജെട്ടികൾ
മുതലിക്ക് മുതലാളിയ്ക്ക് എല്ലാവരും അയച്ചുകൊടുക്കുന്ന പിങ്ക് ജെട്ടികൾ കൂമ്പാരം കൂടുമോ?
മുതലിക്ക് മുതലാളി എല്ലാവർക്കും സാരി തിരികെ അയക്കുമോ?
അതോ മുതലിക്ക് മുതലാളി “മുതൽ മര്യാദൈ” സിനിമകണ്ട് ചുമ്മാ ചൊറികുത്തി ഇരിക്കുമോ?
“നീ അല്ലേഡാ പെണ്ണുങ്ങളെ കളിയാക്കുന്ന അലവലാതി മുതലിക്ക്ക്ക്ക്ക്ക്?” എന്നും ചോദിച്ച് ജയൻ പിങ്ക് ജെട്ടിയിട്ട് പുനരവതരിക്കുമോ?
ആശങ്കകൾ തീർന്നില്ല...
പിബി ആരെയായിരിക്കും പൂവാലന്റൈൻ പുണ്യാളനായി പ്രഖ്യാപിക്കുക?
പിണനേയോ? അതോ അച്ചുവിനേയോ?
ബാലാനന്ദൻ സഖാവിന്റെ പ്രണയലേഖനം പാർട്ടി ചവറ്റുകുട്ടയിൽ പോലും കണ്ടില്ലെന്ന്പറയുമോ?
മരിച്ചവരുടെ പ്രണയലേഖനത്തിന് സാധുതയുണ്ടോ?
ഇനിയും തീരാത്ത ആശങ്കകൾ...
ജട്ടിയെപ്പറ്റി പറയുമ്പോൾ എൻ.എസ് മാധവനെക്കുറിച്ച് പറയാതെ വയ്യ. മാധവൻ കഥകളിൽ ജെട്ടികൾ രൂപകങ്ങളത്രേ!
ഒരു കഥയിൽ ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽ സാനിറ്ററി നാപ്കിൻ വിൽക്കുന്ന സെയിത്സ് ഏജന്റ് ആയി ജോലിയിൽ തേടുന്ന ഒരു യുവാവിന്റെ ആശങ്കകൾ കഥാകൃത്ത് പങ്കുവെയ്ക്കുന്നുണ്ട്. പാന്റീസിൽ ഒട്ടിച്ചു വെയ്ക്കാവുന്ന പുതിയതരം നാപ്കിനുകൾക്കു പകരം വള്ളിക്കെട്ടുള്ള പഴയ ഇനം ഉരുപ്പടികണ്ടപ്പോൾ എന്തുകൊണ്ട് ജട്ടികളിൽ ചേർത്തൊട്ടിയ്ക്കാവുന്ന തരം സാനിറ്ററി നാപ്കിനുകൾ ഉപയോഗിച്ചുകൂടാ എന്ന് യുവാവ് ആരായുന്നു. ഗ്രാമങ്ങളിലെ സ്ത്രീകൾ മാക്സിമം ഒരു അടിപ്പാവാട വരെയേ പോകൂ എന്നും അതിനപ്പുറം ഒന്നുമില്ലെന്നും, അതിനാൽ ഇത്തരം “വള്ളിക്കെട്ടു”കൾ ആവശ്യമാണെന്നും പറയുന്ന സീനിയർ മാനേജരുടെ ബുദ്ധിയെ നമിച്ച് ജോലിയിൽ പ്രവേശിക്കുന്ന യുവാവ് മണ്ണും,ചാരവും കുഴച്ച് തിരുകി ആർത്തവരക്തത്തെ പ്രതിരോധിക്കുന്ന സ്ത്രീകളെ കണ്ട് തൊഴിൽ പരാജിതനായി നാപ്കിനുകൾ പുഴയിലൊഴുക്കുന്നു
മറ്റൊന്ന് “സാന്റോ ഗോപാലനാണ്”. പോലീസ് ലോക്കപ്പിൽജെട്ടിയിട്ട് നിൽക്കുന്ന അയാളെ പോലീസ് തല്ലിച്ചതയ്ക്കുമ്പോഴും “..ആനാലും തൊഴിലാളിവർഗത്തെ അഴിക്ക മുടിയാത്.....അകൈവാകികളുക്ക് പുരച്ചി വണക്കം..” എന്ന് വിപ്ലവമുദ്രാവാക്യം മുഴക്കുകയാണയാൾ.
(ഓർമ്മയിൽ നിന്നാണ് കഥാഭാഗങ്ങൽ...)
ജെട്ടികൾ രൂപകങ്ങളത്രേ! ഒരു തൃകോണമിതി ഗണിതമെങ്കിലും അതിൽ ബാക്കിയുണ്ടാകണം. അല്ലേ?
ജെട്ടിയിൽ ആദ്യം ഇടതുകാലോ, വലതുകാലോ കയറ്റേണ്ടതെന്ന് ആശങ്കാകുലനായി നിൽക്കുന്ന ഒറ്റക്കാലൻ കൊറ്റികളേ... നിങ്ങളുടെ തലയിൽ വെണ്ണവെച്ചുരുക്കി കണ്ണുകാണാതാക്കിപ്പിടിക്കാൻ നിയോവേടന്മാർ ഇറങ്ങിയിട്ടുണ്ട്. ജാഗ്രതൈ.
Saturday, February 7, 2009
നേരാണേ..നേരാണേ..വല്യേട്ടൻ പറഞ്ഞത് നേരാണേ
ബൂർഷ്വാ പത്രവാർത്ത => ഇവിടെ
സോമനാഥ് ചാറ്റര്‍ജി വര്‍ഗവഞ്ചകനാണ്. വര്‍ഗവഞ്ചകനുമായി വിഎസിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. മറ്റെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്- നവകേരള യാത്രയുമായി കോഴിക്കോട്ടെത്തിയ പിണറായി പറഞ്ഞു.
പിണറായി പറഞ്ഞതു ശരിയാണെന്നു സുധാകരന്‍ പാലക്കാട് ശ്രീകൃഷ്ണപുരത്താണു വിശദീകരിച്ചത്.
സുധാകരന്റെ പ്രസ്താവന സോമനാഥ് ചാറ്റര്‍ജിയെ ഉദ്ദേശിച്ചായിരുന്നെന്ന് പിണറായി കോഴിക്കോട്ടു പറഞ്ഞതു ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
മന്ത്രിയുടെ ഉത്തരം: ''അതേ... അതേ... അതേ... അങ്ങനെ പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയാണ്. ശരിയാണ്.
Wednesday, February 4, 2009
Wednesday, January 28, 2009
ശ്രീരാമന്റെ സദാചാരം .
വാർത്ത : http://ibnlive.in.com/news/hindutva-moral-brigade-attacks-women-in-mangalore-pub/83648-3.html
നിയമങ്ങൾ പാലിക്കപ്പെടേണ്ടതാണെന്ന് വ്യവസ്ഥയെങ്കിൽ ‘പൊതുസ്ഥലത്ത് സിഗററ്റ് വലിക്കരുത്’ എന്ന് അനുശാസിക്കുന്ന നിയമം തന്നെയാണ് ‘പബുകളിൽ മദ്യവിൽപ്പന’ അനുവദിക്കുന്നതും. നിയമാനുസൃതമായി നടക്കുന്ന ഒരു പബിൽ നാൽപ്പതോളം
സനാതന ഭാരതീയ പൈതൃകങ്ങൾക്കു വിഘാതമായ ഇത്തരം സ്ഥാപനങ്ങളെ ഇനിയും എതിർക്കും എന്നുതന്നെയാണ് രാമസേനാ നേതാവ് ഘോരഘോരം പ്രസംഗിച്ചത്. മക്കളിൽ മാതാപിതാക്കളുടെ പ്രതീക്ഷ നിലനിർത്താനും, അവർ വഴിപിഴച്ചുപോകാതിരിക്കാനും ഇതിലപ്പുറവും ചെയ്യുമത്രേ. അരിയും തിന്ന് ആരാരിച്ച്യേം കടിച്ച് പിന്നെയും മുറുമുറുക്കുന്ന നായ്ക്കൾ. മദ്യശാലകളും, വേശ്യാപ്പുരകളും, കാമസൂത്രവും, ദേവദാസീ സമ്പ്രദായവും ഒക്കെ നിലനിന്ന ‘സനാതന പൈതൃകം’ തന്നെയല്ലേ ഈസ്റ്റിന്ത്യാ കമ്പനി വരുംവരെ ഇവിടെ ഉണ്ടായിരുന്നത്?
പബിനകത്തിരിക്കുന്ന പെണ്ണുങ്ങളുടെ മുലയിലും, മുടിക്കുത്തിലും പിടിച്ചു വലിച്ച് നിലത്തിട്ടു ചവിട്ടുന്നതനാണല്ലോ ഇവന്റെയൊക്കെ ‘സദാചാരം’. എന്നിട്ട് ന്യായീകരിക്കാൻ പ്രേമം തുറന്ന് പറഞ്ഞതിന് മൂക്കുംമുലയും മുറിച്ചവരുടെ സംഘടനാനാമവും. ഇവനോടൊക്കെയാണ് “Deko hai deevano thum ye kaam na kro....Ram ka naam badnaam na karo“ എന്നു പാടേണ്ടത്.
Sunday, January 18, 2009
കഥകളി – ഗാർഹിക കവിത
പച്ചവേഷങ്ങളിലായിരുന്നു തുടക്കം.
വെണ്ടയും, പയറും, മുട്ടക്കൂസുമെല്ലാം
മനയോല തേച്ച് പലകത്തട്ടിൽ നിരത്തി.
ശേഷം സാക്ഷാൽ കത്തിയായി.
പലകയിൽ നിരന്ന പച്ച(ക്കറി)വേഷങ്ങളെ
കുറുംകത്തികൊണ്ടും, നെടുംകത്തികൊണ്ടും
വെട്ടിയും, അരിഞ്ഞും വീഴ്ത്തി.
വെള്ളം തിളപ്പിക്കാൻ കലം കയറ്റുവെച്ച്
വിറകുപൂട്ടി, കനലൂതുമ്പോൾ
പുകപടർന്ന് കരിവേഷം പൂർത്തിയായി.
ടെലിവിഷനിലെ ചൂടൻ രാഷ്‌ട്രീയ വാർത്തകളിൽ
കണ്ണുംനട്ട് വെള്ളത്താടിയുഴിഞ്ഞിരിപ്പുണ്ട്
ഒരു സാത്വിക ഹനുമാൻ, ചെറുവാലിളക്കം പോലുമില്ലാതെ.
തീൻ മേശയിൽ ചുവന്നതാടിക്കാരൻ ബകനിലേക്കും,
ശേഷം വസ്ത്രാക്ഷേപക്ഷീണമുള്ള ദുശാസനനിലേക്കും
ചുവടുമാറ്റാൻ നിമിഷനേരം മതി നവരസപ്രവീണന് !
കൊട്ടത്തളത്തിലെ പാത്രങ്ങൾ
ഇന്നും കുന്നുകൂടി കുന്നായ്മ പറയുന്നുണ്ട്.
ഇനിയതൊന്നും തേച്ചു മിനുക്കാൻഎന്നെക്കൊണ്ട് വയ്യ.
എച്ചിൽ പാത്രങ്ങളിൽ ആ കള്ളപ്പൂച്ച
പതിവു കേളി തുടങ്ങിയിരിക്കുന്നു
ഇനി കളി നന്നായില്ലെങ്കിൽ
കടന്നൽക്കുത്തേറ്റ കുടവയറൻ
കമ്മറ്റിക്കാരന്റേതു പോലെ ആയിരിക്കും
അവന്റെ വെളുത്തു തുടുത്ത മുഖം.
ചെണ്ടമദ്ധളങ്ങളുടെ ഉച്ചസ്ഥായിയുലുറങ്ങി
ഇളകിയാട്ടത്തിനു മുന്നെയുള്ള നിശബ്ദതയിൽ
ഉണർന്നു പകയ്ക്കുന്ന കാഴ്ചക്കാരാ,
എന്നാണ് കൃഷ്ണൻ നായരെപ്പോലെ
ഒരു പൂതനാമോക്ഷം ആടിത്തീർക്കാനാകുക?
* കഥകളിയും, അടുക്കളയും കാണാത്തവർ ദയവായി കവിത വായിക്കരുത്
Thursday, January 15, 2009
അശ്ലീല കുറിപ്പുകൾ - പ്രായം 18 കഴിഞ്ഞവർക്കു മാത്രം പ്രവേശനം
1) പ്രാർത്ഥന
ദൈവമേ സൽമയ്ക്ക് നീ ഒരു ആൺകുഞ്ഞിനെ കൊടുക്കാഞ്ഞത് നന്നായി. അല്ല്ലെങ്കിൽ അവൻ Mother Incest എന്നു ചീത്തപ്പേരു കേൾപ്പിക്കുമായിരുന്നു. അവൻ നടന്നു പോകുമ്പോൾ കണ്ട അമ്പലവാസികളായ വാര്യരും, നമ്പ്യാരും ഒക്കെ
“കാതിലോല...?”‘
“നല്ല താ(യൊ)ളി..”
എന്നുമൊക്കെ വേണ്ടാതീനം പറഞ്ഞേനേ.
ദൈവമേ, നീ വലിയവൻ തന്നെ!
2) ബഹുവ്രീഹി
മുലക്കണ്ണ് => മുലയിൽ നോക്കുന്ന കണ്ണ് ഏതോ അത്.
(അദ്ധ്യാപകൻ വിദ്യാർത്ഥിനികളുടെ കണ്ണിൽ നോക്കി പഠിപ്പിക്കണമെന്നു പറഞ്ഞപ്പോൾ ,
“കണ്ണിൽ” നോക്കി തന്നെയാണ് പഠിപ്പിക്കുന്നതെന്നു പറഞ്ഞ സുഹൃത്തിനും, കണ്ണും കണ്ണും തമ്മിൽ തമ്മിൽ... എന്ന ഗാനം അനശ്വരമാക്കിയ ജയനും കടപ്പാടോടെ)
3) കാർത്തവീര്യാർജ്ജുനൻ Vs രാവണൻ ആരാണ് കേമൻ? പത്തുതല ഒരുടൽ, അതോ ഒരു തല ആയിരം കൈകൾ? ഒരു കാര്യത്തിന് പല തലകൾ കൂടിയാൽ ശരിയല്ലെന്ന് വിചാരിക്കുന്നവർ രാവണന്റെ തലകളെ തള്ളിപ്പറയുന്നു. അവർക്കവശ്യം തനിക്കനുസരിച്ച് പ്രവർത്തിക്കുന്ന 'കോക്കസ്' ആണെങ്കിൽ ഒരു തലയെ അനുസരിക്കുന്ന ആയിരം കൈയ്യുള്ള കാർത്തവീര്യാജ്ജുനൻ തന്നെ കേമൻ . അമ്പമ്പടാ രാബണാ! എന്ന് വായ് പൊളിച്ച തെണ്ടി എവിടെ?
(രാവണന് 2ൽ കൂടുതൽ കൈകൾ ഉള്ള ചിത്രങ്ങളെ വിശ്വസിക്കരുത്, അതെല്ലാം ചുമ്മ ഫോട്ടോഷോപ്പ് ത്രാട്ടുകളാണ്)
പുരുഷന്റെ രതികേന്ദ്രം “ചെവികൾക്ക് ഇടയിൽ” ആണെന്നും(ത്ഫൂ തലച്ചോറോ?), സ്ത്രീയ്ക്കത് ശരീരം മുഴുവനും വ്യാപിച്ച് ആലുവാ മണപ്പുറം(ഫൈനാൻസിയേർസ്) പോലെ പരന്നു കിടക്കുകയാണെന്നും ഒക്കെ പഠിപ്പിക്കുന്ന മാസികകൾ ഒരു മത്സരം നടത്തട്ടെ. ചെവിക്കിടയിൽ രാവണലോ, പരന്നുപ്പരതുന്നതിൽ കാർത്തവീര്യനോ ആരാണ് മിടുക്കൻ?
(രണ്ടു പേരിൽ ആരാണ് മിടുക്കനെന്നറിയാൽ അവരുടെ ഭാര്യമാരോട് ചോദിക്കണമെന്ന് പറഞ്ഞ സുഹൃത്തിന് കടപ്പാട്)